ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം 22ന്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ. പ്രതിസന്ധിയിലായ ഐ.എസ്.എൽ സീസൺ നടത്താൻ തീരുമാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് ആദ്യം അറിയിച്ചത്. സ്റ്റേഡിയം വാടകയെച്ചൊല്ലിയുള്ള തർക്കങ്ങളും നവീകരണ പ്രവർത്തനങ്ങളിലെ കാലതാമസവുമായിരുന്നു കോഴിക്കോട്ടേക്ക് മാറ്റാൻ കാരണം. എന്നാൽ, കോർപറേഷൻ സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായതോടെ കൊച്ചിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

കൊച്ചിയിൽ വാടക കുറച്ചു

ബ്ലാസ്റ്റേഴ്സിന്റെ ഹോംഗ്രൗണ്ടായി കലൂർ നിലനിർത്താനായി 6.4 ലക്ഷം രൂപ വാടകയിൽ ഇളവ് നൽകി സ്റ്റേഡിയം ഉടമകളായ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്‍റ് അതോറിറ്റി. മത്സരത്തിന് 8.4 ലക്ഷം രൂപയായിരുന്നു വാടക. എ.ഐ.എഫ്.എഫ് നേരിട്ട് നടത്തിയ ചർച്ചയിലാണ് ഈ സീസണിൽ മാത്രം ഇളവുനൽകിയത്.

ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ഹോം ​മ​ത്സ​ര​ങ്ങ​ൾ

ഫെ​ബ്രു​വ​രി 22 Vs മും​ബൈ സി​റ്റി

ഫെ​ബ്രു​വ​രി 28 Vs ഇ​ന്റ​ർ കാ​ശി

മാ​ർ​ച്ച് 7 Vsചെ​ന്നൈ​യി​ൻ എ​ഫ്‌.​സി

മാ​ർ​ച്ച് 21 Vs പ​ഞ്ചാ​ബ് എ​ഫ്‌.​സി

ഏ​പ്രി​ൽ 15 Vs നോ​ർ​ത്ത് ഈ​സ്റ്റ്

എ​പ്രി​ൽ 18 Vs ജം​ഷ​ഡ്പു​ർ എ​ഫ്‌.​സി

ഏ​പ്രി​ൽ 23 Vs ഒ​ഡി​ഷ എ​ഫ്‌.​സി

മേ​യ് 10 Vs മു​ഹ​മ്മ​ദ​ൻ​സ്

മേ​യ് 17 Vs എ​ഫ്.​സി ഗോ​വ

Tags:    
News Summary - Blasters' first home match on the 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.