ന​ന്ദി സാം​ബാ; വീ​ണ്ടും വ​രി​ക, ച​രി​ത്ര പോ​രാ​ട്ടം ക​ണ്ട് കൊ​ൽ​ക്ക​ത്ത; ഇ​ന്ത്യ​ൻ വ​ല​യി​ൽ നാലടി​ച്ച് ബ്ര​സീ​ൽ

കൊ​ൽ​ക്ക​ത്ത: ഭീ​മാ​കാ​ര​നാ​യ ഗോ​ലി​യാ​ത്തും, ​കു​ഞ്ഞ​നാ​യ ദാ​വീ​ദും ത​മ്മി​ലെ അ​ങ്കം പോ​ലൊ​രു ​ഫു​ട്ബാ​ൾ പോ​രാ​ട്ട​ത്തി​നാ​യി മ​ന​സ്സ് പാ​ക​പ്പെ​ടു​ത്തി സാ​ൾ​ട്ട് ലേ​ക്കി​ലെ​ത്തി​യ കാ​ണി​ക​ൾ​ക്ക് ആ 90 ​മി​നി​റ്റും അ​വി​ശ്വ​സ​നീ​യ​ത​യു​ടേ​താ​യി​രു​ന്നു.

ഇ​ന്ത്യ​ൻ വ​ല​യി​ൽ ഗോ​ൾ​മ​ഴ പ്ര​തീ​ക്ഷി​ച്ച ആ​രാ​ധ​ക​ർ ക​ണ്ട​ത് ലോ​ക​റാ​ങ്കി​ങ്ങി​ൽ അ​ഞ്ചാം സ്ഥാ​ന​ക്കാ​രും അ​ഞ്ചു ത​വ​ണ ലോ​ക​ജേ​താ​ക്ക​ളു​മാ​യ ബ്ര​സീ​ലി​നെ​തി​രെ 138ാം റാ​ങ്കു​കാ​രാ​യ ഇ​ന്ത്യ​യു​ടെ ഉ​ജ്ജ്വ​ല​മാ​യ ചെ​റു​ത്തു നി​ൽ​പ്. സ്കോ​ർ ബോ​ർ​ഡി​ലെ ഗോ​ളെ​ണ്ണ​ത്തി​ൽ ഇ​ന്ത്യ 4-0ത്തി​ന് ​തോ​റ്റു​വെ​ങ്കി​ലും, ആ​രാ​ധ​ക മ​ന​സ്സി​ൽ ഖാ​ലി​ദ് ജ​മീ​ലി​ന്റെ ബ്ലൂ ​ടൈ​ഗേ​ർ​സ് വി​ജ​യി​ച്ച പോ​രാ​ട്ടം.

ആ​രാ​ധ​ക​ർ നി​റ​ഞ്ഞ സാ​ൾ​ട്ട് ലേ​ക്കി​നെ സാ​ക്ഷി​യാ​ക്കി ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ എ​സ്റ്റി​വോ (28ാം മി​നി​റ്റ്), പെ​ഡ്രോ ഗ്വി​യേ​ർ​മെ (42), സാ​മു​വേ​ൽ ലി​നോ (58, 95), എ​ന്നി​വ​രാ​ണ് ബ്ര​സീ​ലി​നാ​യി ഗോ​ള​ടി​ച്ച​ത്. എ​തി​രാ​ളി​യു​ടെ ദൗ​ർ​ബ​ല്യ​ത്തെ അ​റി​ഞ്ഞു​കൊ​ണ്ട്, കൂ​ടു​ത​ൽ ആ​​ക്ര​മി​ക്കാ​തെ ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു ബ്ര​സീ​ലു​കാ​ർ കൊ​ൽ​ക്ക​ത്ത​യി​ൽ സാം​ബാം നൃ​ത്ത​മാ​ടി​യ​ത്.

സ​ഹ​ലും ആ​ഷി​ഖും പി​ന്നെ വി​നീ​ഷ്യ​സും

സ്വ​പ്ന​മോ, സ​ത്യ​മോ എ​ന്ന ഞെ​ട്ട​ൽ ഓ​രോ മു​ഖ​ത്തും പ്ര​ക​ട​മാ​യി​രു​ന്നു. കി​ക്കോ​ഫ് വി​സി​ലി​ന് ര​ണ്ടും മൂ​ന്നും മ​ണി​ക്കൂ​ർ മു​മ്പേ ഗാ​ല​റി​യി​ൽ ഇ​ടം​പി​ടി​ച്ച ആ​രാ​ധ​ക​ർ, വാം​അ​പ്പ് സെ​ഷ​ൻ മു​ത​ൽ ഇ​ഷ്ട​താ​ര​ങ്ങ​ളെ ക​ണ്ണു​നി​റ​യെ ക​ണ്ടു​തീ​ർ​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ​െപ്ല​യി​ങ് ഇ​ല​വ​ൻ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ആ​ഘോ​ഷം ആ​കാ​ശ​ത്തോ​ളം ഉ​യ​രെ. ബ്ര​സീ​ൽ നി​ര​യി​ൽ വി​നീ​ഷ്യ​സ് ജൂ​നി​യ​ർ, എ​സ്റ്റീ​വോ, പെ​ഡ്രോ, ആ​ൻ​ഡ്രി സാ​ന്റോ​സ്, ഡാ​നി​ലോ സാ​ന്റോ​സ്, ഗ​ബ്രി​യേ​ൽ ബോ​ന്റെം​പോ, മാ​ർ​ക്വി​നോ​സ്, ഡ​യ​സ്, മ​ത്യൂ​സി​നോ, ഡ​ഗ്ല​സ് സാ​ന്റോ​സ്, അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ ഗോ​ളി പെ​ഡ്രോ മോ​റി​സ്കോ.

ഇ​വ​രെ നേ​രി​ടാ​നു​ള്ള ഇ​ന്ത്യ​ൻ നി​ര​യി​ൽ സ​ഹ​ൽ, ആ​ഷി​ഖ്, ബി​ജോ​യ് വ​ർ​ഗീ​സ് എ​ന്നീ മ​ല​യാ​ളി താ​ര​ങ്ങ​ളും, പ​ട​ന​യി​ക്കാ​ൻ റ്യാ​ൻ വി​ല്യം​സ​ണും മ​ൻ​വീ​ർ സി​ങ്ങും. പ​ന്തു​രു​ണ്ട് തു​ട​ങ്ങി ആ​ദ്യ മി​നി​റ്റ് മു​ത​ൽ വി​നീ​ഷ്യ​സും മാ​ർ​ക്വി​നോ​സും സ​ഹ​ലും ആ​ഷി​ഖു​മെ​ല്ലാം ഒ​ന്നി​ച്ച് സ്ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ആ​രാ​ധ​ക​ർ​ക്കും അ​വി​ശ്വ​സ​നീ​യ കാ​ഴ്ച​യാ​യി.

ആ​ദ്യ 28 മി​നി​റ്റി​ൽ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം. അ​ഞ്ചു ത​വ​ണ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ലി​ന്റെ വ​ലു​പ്പ​ത്തെ ഭ​യ​ക്കാ​തെ പ്ര​തി​രോ​ധ​വും ആ​ക്ര​മ​ണ​വു​മാ​യി പ​ന്ത് പി​ടി​ച്ചു​ള്ള മി​നി​റ്റു​ക​ൾ. ക​ള​ത്തി​ലു​ള്ള വി​നീ​ഷ്യ​സ്, മാ​ർ​ക്വി​നോ​സ്, എ​സ്റ്റീ​വോ, പെ​ഡ്രോ ഉ​ൾ​പ്പെ​ടെ ലോ​ക​താ​ര​ങ്ങ​ളു​ടെ ക​രു​ത്തും പ്ര​തി​ഭ​യും ഭ​യ​ക്കാ​തെ തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു ത​ന്നെ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും ബി​ജോ​യ് വ​ർ​ഗീ​സും ആ​ഷി​ഖ് കു​രു​ണി​യും ഉ​ൾ​പ്പെ​ടെ താ​ര​ങ്ങ​ൾ ക​ളി​ച്ചു. അ​ഞ്ചാം മി​നി​റ്റി​ൽ അ​നി​രു​ദ്ധ് ഥാ​പ്പ ര​ണ്ട് കോ​ർ​ണ​റു​ക​ളാ​ണ് വി​ൻ​ ചെ​യ്ത​ത്. 15ാം മി​നി​റ്റി​ൽ മാ​ർ​ക്വി​നോ​സി​നെ ക​ട​ന്ന മ​ൻ​വീ​ർ ബ്ര​സീ​ൽ ബോ​ക്സി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന​തി​നും സാ​ക്ഷ്യം വ​ഹി​ച്ചു. ഒ​ടു​വി​ൽ 29ാം മി​നി​റ്റി​ലാ​ണ് ആ​ദ്യ​ഗോ​ളെ​ത്തു​ന്ന​ത്. വി​നീ​ഷ്യ​സി​ന്റെ പ​ല മു​ന്നേ​റ്റ​ങ്ങ​ളും ബി​ജോ​യും അ​ഭി​ഷേ​കും ചെ​റു​ത്ത​തി​നു പി​ന്നാ​ലെ എ​സ്റ്റി​വോ ഇ​ട​ങ്കാ​ല​ൻ ഷോ​ട്ടി​ലൂ​ടെ വ​ല​കു​ലു​ക്കി. 42ാം മി​നി​റ്റി​ൽ എ​സ്റ്റി​വോ​യു​ടെ അ​സി​സ്റ്റി​ലൂ​ടെ ​പെ​ഡ്രോ ര​ണ്ടാം​ഗോ​ൾ നേ​ടി. ഗോ​ളി ഗു​ർ​പ്രീ​തി​ന്റെ കൈ​ക​ളി​ൽ ത​ട്ടി​യാ​യി​രു​ന്നു പ​ന്ത് വ​ല​യി​ലെ​ത്തി​യ​ത്. ഇ​ട​തു വി​ങ്ങി​ലൂ​ടെ​യെ​ത്തി​യ സാ​മു​വ​ൽ ലി​നോ പ്ര​തി​രോ​ധം പൊ​ളി​ച്ച് മൂ​ന്നാം ഗോ​ളും കു​റി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ മ​റ്റൊ​രു മ​ല​യാ​ളി താ​രം സ​നാ​നും പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി ച​രി​ത്ര പോ​രാ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യി. ​െപ്ല​യി​ങ് ഇ​ല​വ​നി​ലെ 11ന് ​പു​റ​മെ, സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി 11 പേ​രെ​യും ഇ​ന്ത്യ ക​ള​ത്തി​ലി​റ​ക്കി.

Tags:    
News Summary - Brazil Defeats India 4-0 in FIFA Friendly Match at Salt Lake Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.