ഏഴാം സീസണിൽ ബ്ലാസ്​റ്റേഴ്സിലേക്ക്​ ആദ്യ വിദേശ താരമായി അർജൻറീനയുടെ ഫകുണ്ടോ പെരേര

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ്​ ഏഴാം സീസണിൽ കേരള ബ്ലാസ്​റ്റേഴ്​സി​െൻറ ഗോളുകൾക്ക്​ അർജൻറീന ടച്ച് പ്രതീക്ഷിക്കാം. ഗോൾമെഷീൻ ബർത്​ലോമിയോ ഒഗ്​ബച്ചെയുടെ പടിയിറക്കത്തി​െൻറ നിരാശമാറില്ലെങ്കിലും, ഗോളടിക്കാൻ മിടുക്കനായ ഫകുണ്ടോ എബെൽ പെരേര മഞ്ഞക്കുപ്പായത്തി​െൻറ അഭിമാനമാവും. ഈ സീസണിൽ ക്ലബിൽ എത്തിയ ആദ്യ വിദേശതാരമാണ് 32കാരനായ അറ്റാക്കിങ്​ മിഡ്​ഫീൽഡർ. സൈപ്രസ്​ ക്ലബ്​ അപ്പോളൻ ലിമാസോളിൽ നിന്നാണ്​ ഫകുണ്ടോ ബ്ലാസ്​റ്റേഴ്​സിലെത്തുന്നത്​.

അർജൻറീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേര അമേച്വർ ടീമായ എസ്​റ്റുഡിയൻറസ്​ ഡി ബ്വേനസ് എയ്​റിസിലാണ് ഫുട്ബാൾ ജീവിതം ആരംഭിച്ചത്. 2006 മുതൽ 2009 വരെ അവിടെ തുടർന്ന അദ്ദേഹം ചിലിയൻ ഫുട്​ബാൾ ക്ലബായ പലസ്തീനോയിലെത്തി.

ശേഷം, ചിലി, മെക്സിക്കോ, അർജൻറീന ലീഗുകളിൽ മാറ്റുരച്ച്​, ഗ്രീക്ക് ക്ലബായ പി.എ.ഒ.കെക്കായിലേക്ക്​. മൂന്നുവർഷം കൊണ്ട് രണ്ട് ലോണുകളിൽനിന്നായി 14 തവണ ടീമിനായി വല ചലിപ്പിച്ചിട്ടുണ്ട്. 2018ൽ അപ്പോളൻ ലിമാസ്സോളിൽ 53 മത്സരങ്ങളിൽനിന്നായി 14 ഗോൾ സ്വന്തമാക്കി. ബോക്സിൽ പെരേരയുടെ ചടുലതയും അനുഭവ പരിജ്ഞാനവും കേരള ബ്ലാസ്​റ്റേഴ്സി​െൻറ ആക്രമണങ്ങൾക്ക് കരുത്താകും. അറ്റാക്കിങ്​ മിഡ്​ഫീൽഡർ, വിങ്ങർ, സെക്കൻഡ്​ സ്​ട്രൈക്കർ എന്നി റോളിൽ ഫകുണ്ടോ കളിക്കും.

ഇന്ത്യയിൽ കളിക്കുകയെന്നത് ത​െൻറ ഫുട്ബാൾ കരിയറിൽ ഏറ്റവും സന്തോഷകരമാണെന്ന്​ ഫകുണ്ടോ പെരേര പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.