ലണ്ടൻ: രണ്ടാംനിര ടീമായ ബർമിങ്ഹാം സിറ്റിക്ക് പരിശീലകനായി വെയ്ൻ റൂണിയെ വേണ്ട. ചുമതലയേറ്റ് 15 കളികൾ മാത്രം പിന്നിട്ട ഇംഗ്ലീഷ് ഇതിഹാസത്തെ ടീം പറഞ്ഞുവിട്ടു. പോയന്റ് പട്ടികയിൽ ആറാംസ്ഥാനത്തു നിൽക്കെ പരിശീലിപ്പിക്കാനെത്തിയ റൂണി പുറത്തുപോകുമ്പോൾ ബർമിങ്ഹാം 20ാം സ്ഥാനത്താണ്. ഇനിയും തരംതാഴാനില്ലെന്നു വന്നതോടെയാണ് മടക്കം.
അമേരിക്കൻ വ്യവസായി ടോം വാഗ്നർ കഴിഞ്ഞ സീസണിൽ ടീം വാങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അതുവരെയും പരിശീലിപ്പിച്ച ജോൺ യൂസ്റ്റെയിസിനെ പറഞ്ഞുവിട്ട് റൂണിക്ക് ചുമതല നൽകിയത്.
ഏറ്റവുമൊടുവിൽ തിങ്കളാഴ്ചത്തെ കളിയിൽ ലീഡ്സിനോട് ഏകപക്ഷീയമായ കാൽഡസൻ ഗോളുകൾക്ക് തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.