ബാംബോലിം: ഐ.എസ്.എല്ലിൽ മുമ്പന്മാരായ ഹൈദരാബാദ് എഫ്.സിയുടെ കുതിപ്പിന് ബ്രേക്കിട്ട് എ.ടി.കെ മോഹൻ ബഗാൻ. ഇരുടീമുകളും കൊണ്ടും കൊടുത്തും പോരാടിയ മത്സരത്തിൽ 2-1നായിരുന്നു കൊൽക്കത്ത ടീമിന്റെ ജയം.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 12 മിനിറ്റിന്റെ ഇടവേളയിലായിരുന്നു മൂന്നു ഗോളുകളും. 56ാം മിനിറ്റിൽ ലിസ്റ്റൺ കൊളാസോയും മൂന്നു മിനിറ്റിനുശേഷം മൻവീർ സിങ്ങുമാണ് എ.ടി.കെയുടെ ഗോളുകൾ നേടിയത്. 67ാം മിനിറ്റിൽ ജോയൽ ചിയാനീസിന്റെ വകയായിരുന്നു ഹൈദരാബാദിന്റെ ഗോൾ.
തുടരെ മൂന്നു ജയം നേടിയ ശേഷം ഹൈദരാബാദിന്റെ ആദ്യ തോൽവിയാണിത്. എ.ടി.കെയാവട്ടെ അപരാജിത കുതിപ്പ് ഒമ്പതാം മത്സരത്തിലും തുടർന്നു. തോറ്റെങ്കിലും 15 മത്സരങ്ങളിൽ 26 പോയന്റുമായി ഹൈദരാബാദ് തന്നെയാണ് മുന്നിൽ. 13 കളികളിൽ കേരള ബ്ലാസ്റ്റേഴ്സിനും 15 മത്സരങ്ങളിൽ ബംഗളൂരു എഫ്.സിക്കും 13 കളികളിൽ എ.ടി.കെക്കും 23 പോയന്റ് വീതമുണ്ട്. ഗോൾശരാശരിയിൽ ബ്ലാസ്റ്റേഴ്സ് രണ്ടാമതും ബംഗളൂരു മൂന്നാമതും എ.ടി.കെ നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.