ബ്വേനസ് ഐറിസ്: ഹോങ്കോങ്ങിൽ ഇന്റർ മിയാമി കളിച്ച സൗഹൃദ മത്സരത്തിൽ സൂപ്പർതാരം മെസ്സി ഇറങ്ങാതെ ബെഞ്ചിലിരുന്നതിന് വീണ്ടും ട്വിസ്റ്റ്. അർജന്റീന ദേശീയ ടീം ക്യാപ്റ്റൻകൂടിയായ മെസ്സി ബോധപൂർവം ഇറങ്ങാതെ അരിശം തീർത്തതാണെന്ന സംഘാടകരുടെ ഭാഷ്യം ഏറ്റെടുത്ത ചൈന തങ്ങളുടെ മണ്ണിലെ അർജന്റീനയുടെ പ്രദർശന മത്സരങ്ങൾ മുടക്കിയിരുന്നു.
എന്നാൽ, ചൈനയിൽ നടക്കാത്ത കളികൾ തങ്ങളുടെ നാട്ടിൽ കളിപ്പിക്കാൻ യു.എസ് തീരുമാനമെടുത്തുവെന്നാണ് പുതിയ റിപ്പോർട്ട്. രണ്ടു കളികളാകും യു.എസ് വേദികളിൽ അർജന്റീന കളിക്കുക. മാർച്ച് 22ന് ഫിലഡെൽഫിയയിൽ എൽസാൽവദോറുമായും നാലു നാൾ കഴിഞ്ഞ് ലോസ് ആഞ്ജലസിൽ നൈജീരിയക്കെതിരെയുമാകും കളികൾ. ചൈനയിൽ നൈജീരിയ, ഐവറി കോസ്റ്റ് എന്നിവക്കെതിരെയായിരുന്നു അർജന്റീനയുടെ കളികൾ. ഹാങ്ഷൂവും ബെയ്ജിങ്ങുമായിരുന്നു വേദികൾ.
എന്നാൽ, ഫെബ്രുവരി നാലിന് ഹോങ്കോങ്ങിൽ നടന്ന കളിയിൽ മെസ്സി ഇറങ്ങാത്തതിൽ രാഷ്ട്രീയം ആരോപിക്കപ്പെട്ടതിനു പിന്നാലെ ചൈനയിൽ അർജന്റീന പ്രദർശനം കളിക്കേണ്ടെന്ന് ചൈന തീരുമാനിക്കുകയായിരുന്നു. മെസ്സിക്ക് ആരാധകരേറെയുള്ള നാടാണ് ചൈന. അടുത്ത ലോകകപ്പിൽ അമേരിക്കയും ആതിഥേയരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.