ബാഴ്സലോണ: തോൽവിയും സമനിലയും ജയവുമായി സ്ഥിരതയില്ലാതെ ബാഴ്സലോണയുടെ സീസൺ പുരോഗമിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ കരുത്തരായ യുവൻറസിനെതിരെ ജയം ആഘോഷിച്ചതിനു പിന്നാലെ കളത്തിലിറങ്ങിയ ബാഴ്സലോണക്ക് സ്പാനിഷ് ലാ ലിഗയിൽ ഡിപോർടിവോ അലാവസിനെതിരെ സമനില. എവേ മാച്ചിൽ 1-1നാണ് കറ്റാലന്മാർ പോയൻറ് പങ്കിട്ടത്.
ലീഗിൽ ഗോൾ വരൾച്ച നേരിടുന്ന നായകൻ ലയണൽ മെസ്സിക്ക് ഗോളില്ലാതെ തുടർച്ചയായി അഞ്ചാം മത്സരമായി ഇത്. ആദ്യം ഗോളടിച്ചത് ഡിപോർടിവോ ആയിരുന്നു. 31ാം മിനിറ്റിൽ ബാഴ്സ ഡിഫൻഡർ പിക്വെയും ഗോളി നെറ്റോയും മാത്രം ഉത്തരവാദിയായ മണ്ടത്തത്തിലായിരുന്നു അലാവസിെൻറ ഗോൾ. എതിർ ടീം അംഗം അരികിൽ നിൽക്കെ പിക്വെ നൽകിയ മൈനസ് പാസ് കൈകാര്യം ചെയ്യാൻ ഗോളി നെറ്റോ വൈകിയപ്പോൾ, പന്ത് റാഞ്ചിയ ലൂയിസ് റിയോജ അനായാസം വലകുലുക്കി.
രണ്ടാം പകുതിയിൽ അലാവസിെൻറ ജോട്ട ചുവപ്പുകാർഡുമായി പുറത്തായതിനു പിന്നാലെയാണ് അെൻറായിൻ ഗ്രീസ്മാൻ സമനില ഗോൾ നേടിയത് (63ാം മിനിറ്റ്).സീസണിൽ ആറു കളിയിൽ രണ്ടുജയം മാത്രമുള്ള ബാഴ്സലോണ എട്ടു പോയൻറുമായി 12ാം സ്ഥാനത്താണിപ്പോൾ. മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് 3-1ന് ഒസാസുനയെ തോൽപിച്ചു. റയൽ 4-1ന് ഹ്യുവസ്കയെ തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.