സഗിവ് ജെഹെസ്കെൽ

ഗസ്സ വിഷയത്തിൽ പ്രകോപനം; ഇസ്രായേലി ഫുട്ബാൾ താരം തുർക്കിയയിൽ കസ്റ്റഡിയിൽ

അങ്കാറ: ഗസ്സ വിഷയവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ ആംഗ്യം കാണിച്ചെന്നാരോപിച്ച് ഇസ്രായേലി ഫുട്ബാൾ താരം സഗിവ് ജെഹെസ്കെലിനെ (28) തുർക്കിയയിൽ കസ്റ്റഡിയിലെടുത്തു. അന്റല്യാസ്പോർസ് ക്ലബിന് കളിക്കുന്ന താരം ഗോൾ നേടിയ ശേഷം ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തെ സൂചിപ്പിച്ച് കൈയിലെ ബാൻഡേജിൽ ‘100 ദിവസം 7.10’ എന്ന് എഴുതി പ്രദർശിപ്പിക്കുകയായിരുന്നു.

ഇത് ഇസ്രായേൽ അധിനിവേശത്തെ ന്യായീകരിക്കുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. താരത്തിന്റെ പ്രവൃത്തി തുർക്കിയയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതേസമയം, താൻ യുദ്ധാനുകൂലിയല്ലെന്ന് ജെഹെസ്കെൽ പൊലീസിനോട് പറഞ്ഞു.

അദ്ദേഹവുമായുള്ള കരാർ അവസാനിപ്പിക്കാൻ ക്ലബ് ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. അതിനിടെ ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് തുർക്കിയയെ വിമർശിച്ച് എക്സിൽ പ്രതികരിച്ചു.

Tags:    
News Summary - A gesture of provocation on the Gaza issue; Israeli football player in custody in Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.