ന​ഗോ​യ: കാ​യി​ക​ക്ക​രു​ത്തി​ന്റെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ തീ​ർ​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ന്റെ ക​ളി​മു​റ്റം ഉ​ദ​യ​സൂ​ര്യ​ന്റെ നാ​ട്ടി​ൽ വീ​ണ്ടു​മു​ണ​ർ​ന്നു. വ​ൻ​ക​ര​യു​ടെ കാ​യി​ക ജ്വ​ര​മാ​യി മാ​റി​യ ജ​പ്പാ​നി​ലെ ഐ​ച്ചി ന​ഗോ​യ​യി​ൽ ഇ​നി മെ​ഡ​ൽ​ക്കൊ​യ്ത്തി​ന്റെ നാ​ളു​ക​ളാ​ണ്. 45 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 11,000ത്തി​ല​ധി​കം അ​ത്‍ല​റ്റു​ക​ളും ആ​റാ​യി​ര​ത്തോ​ളം ഒ​ഫി​ഷ്യ​ലു​ക​ളും ഉ​ൾ​പ്പെ​ടെ 17,000ത്തോ​ളം പേ​ർ ഈ ​മേ​ള​യു​ടെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. ഒ​ളി​മ്പി​ക്സി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​ത്‍ല​റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് ഏ​ഷ്യാ​ഡ്. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ മു​തി​ർ​ന്ന താ​ര​ങ്ങ​ളു​ടെ ക​രു​ത്തും അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ ഭ​യ​മി​ല്ലാ​തെ പോ​രാ​ടു​ന്ന യു​വ​ര​ക്ത​ത്തി​ന്റെ വീ​ര്യ​വും ഇ​ന്ത്യ​ക്ക് ഇ​ത്ത​വ​ണ ഇ​ര​ട്ടി ഊ​ർ​ജം ന​ൽ​കു​ന്നു​ണ്ട്. ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും ഷൂ​ട്ടി​ങ് റേ​ഞ്ചു​ക​ളി​ലും ഇ​ത്ത​വ​ണ ച​രി​ത്രം കു​റി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഭൂ​ഖ​ണ്ഡ​ത്തി​ന്റെ കാ​യി​ക ഭൂ​പ​ട​ത്തി​ൽ സ്വ​ന്തം സിം​ഹാ​സ​നം ഉ​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ശ​ത​കം പി​ന്നി​ട്ട മെ​ഡ​ൽ​നേ​ട്ടം തു​ട​രു​ക​ത​ന്നെ ല​ക്ഷ്യം.

ഇ​ന്ത്യ ഇ​ന്ന്

നീ​ന്ത​ൽ

7:14AM - പു​രു​ഷ 100 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ ഹീ​റ്റ്‌​സ് - ബെ​ന​ഡി​ക്റ്റ​ൺ രോ​ഹി​ത്, ആ​കാ​ശ് മ​ണി

7:35AM - പു​രു​ഷ 100 മീ​റ്റ​ർ ബാ​ക്ക്‌​സ്‌​ട്രോ​ക്ക് ഹീ​റ്റ്‌​സ് - ഋ​ഷ​ഭ് ദാ​സ്, ഉ​ത്ക​ർ​ഷ് പാ​ട്ടീ​ൽ

2:23PM - പു​രു​ഷ 100 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ ഫൈ​ന​ൽ*

2:43PM - പു​രു​ഷ 100 മീ​റ്റ​ർ ബാ​ക്ക്‌​സ്‌​ട്രോ​ക്ക് ഫൈ​ന​ൽ*

ബാ​ഡ്മി​ന്റ​ൺ

11:30AM- വ​നി​ത ടീം ​ഇ​നം, റൗ​ണ്ട് ഓ​ഫ് 16 - ഇ​ന്ത്യ Vs ക​സാ​ഖ്സ്താ​ൻ

മാ​ർ​ഷ​ൽ ആ​ർ​ട്സ്

8AM - വ​നി​ത ട്ര​ഡീ​ഷ​ന​ൽ -60 കി​ലോ പ്രി​ലി​മി​ന​റി - സു​ചി​ക ത​രി​യ​ൽ

9AM - പു​രു​ഷ ട്ര​ഡീ​ഷ​ന​ൽ -77 കി​ലോ പ്രി​ലി​മി​ന​റി- വ​രു​ൺ സ​ന്യാ​ൽ

2PM - വ​നി​ത ട്ര​ഡീ​ഷ​ന​ൽ -60 കി​ലോ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ*

3:40PM-പു​രു​ഷ ട്ര​ഡീ​ഷ​ന​ൽ- 77 കി​ലോ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ*

ക്രി​ക്ക​റ്റ്

10:30AM - വ​നി​ത സെ​മി​ഫൈ​ന​ൽ - ഇ​ന്ത്യ Vs ബം​ഗ്ലാ​ദേ​ശ്

ഹോ​ക്കി

7:30AM - വ​നി​ത പൂ​ൾ ബി ​മ​ത്സ​രം - ഇ​ന്ത്യ Vs ഉ​സ്ബ​കി​സ്താ​ൻ

11:30AM - പു​രു​ഷ പൂ​ൾ എ ​മ​ത്സ​രം - ഇ​ന്ത്യ Vs ഇ​ന്തോ​നേ​ഷ്യ

ഷൂ​ട്ടി​ങ്

6:15AM - 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ വ​നി​ത വി​ഭാ​ഗം വ്യ​ക്തി​ഗ​ത യോ​ഗ്യ​താ റൗ​ണ്ടും ടീം ​ഫൈ​ന​ലും- സോ​നം മ​സ്ക​ർ, വി​ദ​ർ​സ കെ. ​വി​നോ​ദ്, ഇ​ള​വേ​നി​ൽ വാ​ല​റി​വ​ൻ

11:00AM - 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ വ​നി​ത വി​ഭാ​ഗം വ്യ​ക്തി​ഗ​ത ഫൈ​ന​ൽ*

ടേ​ബി​ൾ ടെ​ന്നി​സ്

6:30AM - വ​നി​ത ടീം ​ഗ്രൂ​പ് എ​ഫ് മ​ത്സ​രം - ഇ​ന്ത്യ Vs ഇ​ന്തോ​നേ​ഷ്യ

9:00AM - പു​രു​ഷ ടീം ​ഗ്രൂ​പ് എ​ഫ് മ​ത്സ​രം - ഇ​ന്ത്യ Vs ഇ​ന്തോ​നേ​ഷ്യ

2:30PM - വ​നി​ത ടീം ​ഗ്രൂ​പ് എ​ഫ് മ​ത്സ​രം - ഇ​ന്ത്യ Vs സിം​ഗ​പ്പൂ​ർ

3:00 PM- പു​രു​ഷ ടീം ​ഗ്രൂ​പ് എ​ഫ് മ​ത്സ​രം - ഇ​ന്ത്യ Vs ഇ​റാ​ൻ

ടെ​ക്ബാ​ൾ

6:30AM - വ​നി​ത സിം​ഗി​ൾ​സ് വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​രം - ക്വി​ൻ​സി ഡി​സൂ​സ Vs കോ​മ്യ​ൻ ഡൈ (​കം​ബോ​ഡി​യ)

7:00AM - മി​ക്സ​ഡ് ഡ​ബി​ൾ​സ് വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​രം - ക്വി​ൻ​സി ഡി​സൂ​സ & അ​ന​സ് ബെ​ഗ് Vs ജി​യാ ൻ​ഗി ട്രി​ൻ/​ഹോ​വാ​ങ് മി​ൻ ടാ​ൻ ന്യൂ​യെ​ൻ (വി​യ​റ്റ്നാം)

വു​ഷു

5:35AM - പു​രു​ഷ ചാ​ങ്‌​ക്വാ​ൻ ഫൈ​ന​ൽ - സൂ​ര​ജ് സിം​ഗ് മ​യാ​ങ്‌​ലാം​ബാം

2:30PM മു​ത​ൽ - വ​നി​ത 52 കി.​ഗ്രാം 1/8 ഫൈ​ന​ൽ - അ​പ​ർ​ണ, പു​രു​ഷ 75 കി​ലോ 1/8 ഫൈ​ന​ൽ - വി​ക്രാ​ന്ത് ബ​ലി​യാ​ൻ

സെ​പ​ക് താ​ക്രോ

5:30AM - പു​രു​ഷ ടീം ​റെ​ഗു ഗ്രൂ​പ് ബി

*​യോ​ഗ്യ​ത നേ​ടു​ന്ന പ​ക്ഷം

Tags:    
News Summary - Asian Games medal hunt begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.