അത്‌ലറ്റിക്‌സിൽ ഹാട്രിക് ചാമ്പ്യന്മാരായി മലപ്പുറം; ഐഡിയൽ കടകശ്ശേരിക്ക് അഞ്ചാം കിരീടം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സിൽ കിരീടം നിലനിർത്തി മലപ്പുറം. തുടർച്ചയായ മൂന്നാം തവണയാണ് മലപ്പുറം അത്‌ലറ്റിക്‌സിൽ ജേതാക്കളാവുന്നത്. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും അടക്കം 204 പോയിന്റുകൾ നേടിയാണ് ജില്ലയുടെ നേട്ടം. കഴിഞ്ഞ വർഷം 247 പോയിന്റുകൾ നേടിയായിരുന്നു മലപ്പുറം ജേതാക്കളായത്.
രണ്ടാമതുള്ള പാലക്കാടുമായി 43 പോയന്റിന്റെ വ്യക്തമായ മുൻതൂക്കത്തോടെയാണ് മലപ്പുറം കിരീടം നിലനിർത്തിയത്. 14 സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമായി 161 പോയന്റാണ് പാലക്കാടിനുള്ളത്. മൂന്നാം സ്ഥാനത്ത് പത്ത് സ്വർണവും ഒമ്പത് വെള്ളിയും 12 വെങ്കലവും നേടിയ ആലപ്പുഴയാണ്.
അതേസമയം, മലപ്പുറം ഐഡിയല്‍ കടകശ്ശേരി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സ്കൂൾ ചാമ്പ്യന്മാരായി. 75.3 പോയന്റുമായാണ് കടകശ്ശേരി ചാമ്പ്യൻപട്ടം നിലനിർത്തിയത്. രണ്ടാമതുള്ള പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂരിന് 34 പോയിന്റ് മാത്രമാണുള്ളത്. ഗെയിംസിൽ തിരുവനന്തപുരം ജേതാക്കളായി. 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവുമടക്കം 1310 പോയന്റാണ് നേടിയത്. കണ്ണൂർ 84 സ്വർണവും67 വെള്ളിയും 74 വെങ്കലവുമുൾപ്പെടെ 813 പോയന്റുമായി രണ്ടും തൃശൂർ 796 പോയന്റുമായി മൂന്നും സ്ഥാനങ്ങളിലെത്തി. ഗെയിംസിലെയും അക്വാട്ടിക്സിലെയും മികവിൽ ഓവറോൾ കിരീടം ഇക്കുറിയും തിരുവനന്തപുരത്തിന് തന്നെയാണ്.
തിരുവന്തപുരത്തിനുള്ളത് 2012 പോയിന്റാണ്. 965.3 പോയിന്റുള്ള തൃശൂർ രണ്ടാം സ്ഥാനെത്തെത്തിയപ്പോൾ മലപ്പുറം 923.3 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.