ഡിസ്കസ് ഫ്രണ്ട്സ്

സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണവും വെങ്കലവും നേടിയത് ഒരേ ക്ലാസിൽ പഠിക്കുന്ന ഉറ്റ ചങ്ങാതിമാർ. മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ അമേഘ് കൃഷ്ണ കെ.കെ, അലെയ്ൻ കൃഷ്ണ എന്നിവരാണ് യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയത്. ഇരുവരും ജിബി പോളിന്റെ പരിശീലനത്തിലാണ് നേട്ടം കൈവരിച്ചത്. പ്രവാസിയായ പെരിഞ്ഞനം കാരയിൽ കാർത്തികേയന്റെയും ആശയുടെയും മകനാണ് അമേഘ് കൃഷ്ണ. ഇക്കഴിഞ്ഞ സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. അമേഘ് 37.74 മീറ്റർ എറിഞ്ഞപ്പോൾ 31.63 ആണ് അലെയ്ൻ കുറിച്ചത്. 

Tags:    
News Summary - Kerala School Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.