മലപ്പുറം കയറി, വിടാതെ പാലക്കാട്; സ്കൂൾ കായികമേളയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

കോ​ഴി​ക്കോ​ട്: 68ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള അ​ത്‍ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ളു​ടെ ര​ണ്ടാം​നാ​ളും ചാ​മ്പ്യ​ൻ​പ​ട്ട​ത്തി​നാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. ആ​ദ്യ ദി​നം ഒ​ന്നാം​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന പാ​ല​ക്കാ​ടി​നെ ര​ണ്ടാ​മ​താ​ക്കി നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മ​ല​പ്പു​റം മു​ന്നി​ൽ​ക്ക​യ​റി.

32 ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ അ​ഞ്ച് സ്വ​ർ​ണ​വും ഒ​മ്പ​ത് വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വു​മാ​യി 59 പോ​യ​ന്റോ​ടെ​യാ​ണ് മ​ല​പ്പു​റം കു​തി​ക്കു​ന്ന​ത്. ഏ​ഴ് സ്വ​ർ​ണം, അ​ഞ്ച് വെ​ള്ളി, നാ​ല് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ നേ​ടി 54 പോ​യ​ന്റോ​ടെ പാ​ല​ക്കാ​ട് തൊ​ട്ടു​പി​ന്നി​ൽ ര​ണ്ടാ​മ​തു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​മാ​ണ് (45) മൂ​ന്നാ​മ​ത്.

ബു​ധ​നാ​ഴ്ച ര​ണ്ട് മീ​റ്റ് റെ​ക്കോ​ഡു​ക​ൾ പി​റ​ന്നു. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ 10.63 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് ആ​ല​പ്പു​ഴ ചാ​ര​മം​ഗ​ലം ഗ​വ. ഡി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ ടി.​എം. അ​തു​ൽ റെ​ക്കോ​ഡി​ട്ടു.

ജൂ​നി​യ​ർ ബോ​യ്സ് ലോ​ങ് ജം​പി​ൽ കോ​ട്ട​യം കോ​രു​ത്തോ​ട് സി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ വി​ഷ്ണു യാ​ദ​വ് മീ​റ്റ് റെ​ക്കോ​ഡ് സ്ഥാ​പി​ച്ചെ​ങ്കി​ലും പ്രാ​യ​ത്ത​ട്ടി​പ്പ് പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഫ​ലം ത​ട​ഞ്ഞു​വെ​ച്ച​തി​നാ​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള കു​തി​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം പോ​യ​ന്റ് 1913 ആ​ക്കി ഉ​യ​ർ​ത്തി. തൃ​ശൂ​രും (857) കോ​ഴി​ക്കോ​ടു​മാ​ണ് (728) ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

ഇ​ന്ന​ത്തെ ഫൈ​ന​ലു​ക​ൾ

ജൂ​നി​യ​ർ ബോ​യ്സ് 5000 മീ. ​ന​ട​ത്തം, ജൂ​നി​യ​ർ ഗേ​ൾ​സ് 3000 മീ. ​ന​ട​ത്തം, സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് ലോ​ങ് ജം​പ്, സ​ബ് ജൂ​നി​യ​ർ ബോ​യ്സ് ലോ​ങ് ജം​പ്, സ​ബ് ജൂ​നി​യ​ർ ബോ​യ്സ് ഡി​സ്ക​സ് ത്രോ, ​സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് ഡി​സ്ക​സ് ത്രോ, ​സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് 80 മീ. ​ഹ​ർ​ഡ്ൽ​സ്, സ​ബ് ജൂ​നി​യ​ർ ബോ​യ്സ് 80 മീ. ​ഹ​ർ​ഡ്ൽ​സ്, ജൂ​നി​യ​ർ ഗേ​ൾ​സ് 100 മീ. ​ഹ​ർ​ഡ്ൽ​സ്, സീ​നി​യ​ർ ഗേ​ൾ​സ് 100 മീ. ​ഹ​ർ​ഡ്ൽ​സ്, ജൂ​നി​യ​ർ ബോ​യ്സ് പോ​ൾ​വാ​ൾ​ട്ട്, ജൂ​നി​യ​ർ ബോ​യ്സ് 110 മീ. ​ഹ​ർ​ഡ്ൽ​സ്, സീ​നി​യ​ർ ബോ​യ്സ് 110 മീ. ​ഹ​ർ​ഡ്ൽ​സ്, സ​ബ് ജൂ​നി​യ​ർ ബോ​യ്സ് ഹൈ​ജം​പ്, സീ​നി​യ​ർ ഗേ​ൾ​സ് ലോ​ങ് ജം​പ്, സീ​നി​യ​ർ ഗേ​ൾ​സ് ജാ​വ​ലി​ൻ ത്രോ, ​സീ​നി​യ​ർ ബോ​യ്സ് ലോ​ങ് ജം​പ്, 4x100 മീ. ​റി​ലേ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.