ഇതേ പിച്ചിൽ ഹർഭജനും കുംബ്ലെയും പന്തെറിഞ്ഞിരുന്നെങ്കിൽ 1000 വിക്കറ്റുകൾ തികച്ചേനെ: യുവരാജ്​ സിങ്​

ഇംഗ്ലണ്ടിനെതിരെ നടന്ന പിങ്ക്​ ബോൾ ടെസ്റ്റിൽ ഇന്ത്യ 10 വിക്കറ്റ്​ വിജയം നേടിയതിന്​ പിന്നാലെ അഹമ്മദാബാദിലെ പിച്ചിനെ വിമർശിച്ച്​ മുൻ ഇന്ത്യൻ ഒാൾ റൗണ്ടർ യുവരാജ്​ സിങ്​. അഞ്ച്​ ദിവസത്തെ ടെസ്റ്റ്​ രണ്ട്​ ദിവസം കൊണ്ട്​ നാടകീയമായി അവസാനിച്ചപ്പോൾ സ്​പിന്നർമാർ നാലും അഞ്ചും ആറും വിക്കറ്റുകളാണ് ഒാരോ ഇന്നിങ്​സിലും വീഴ്​ത്തിയത്​. ഇത്തരം പിച്ചുകളിലാണ്​ ഹർഭജൻ സിങ്ങും അനിൽ കുംബ്ലെയും പന്തെറിഞ്ഞിരുന്നതെങ്കിൽ അവർ എണ്ണൂറോ ആയിരമോ വിക്കറ്റുകൾ തികച്ചേനെ എന്നും യുവി ട്വീറ്റ്​ ചെയ്​തു. ​

രണ്ട്​ ദിവസങ്ങൾകൊണ്ട്​ അവസാനിച്ചു. ഇത്​ ടെസ്റ്റ്​ ക്രിക്കറ്റിന്​ നല്ലതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും യുവി ട്വീറ്റിൽ പറയുന്നുണ്ട്​. അതേസമയം, 11 വിക്കറ്റുകൾ വീഴ്​ത്തി കളിയിൽ താരമായ അക്​സർ പ​േട്ടലിനെയും ടെസ്റ്റ്​ കരിയറിൽ 400 വിക്കറ്റുകൾ പിഴുത അശ്വിനെയും 100ആം ടെസ്റ്റ മത്സരം കളിച്ച ഇശാന്ത്​ ശർമയെയും ഒപ്പം കളി ജയിച്ച ഇന്ത്യൻ ടീമിനെയും യുവി അഭിനന്ദിച്ചു. 


Tags:    
News Summary - Yuvraj Singh reaction After India Beats England By 10 Wickets Inside Two Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.