'കോഹ്ലിയുടെ ആരാധികക്ക് ധോണിയുടെ 'ഹെലികോപ്റ്റർ ഷോട്ട്' പഠിക്കണം'; കശ്മീരി പെൺകുട്ടിയുടെ സ്റ്റാർ ബാറ്റിങ് വൈറൽ

ലഡാക്ക്: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ ഏറെ ഇഷ്ടപ്പെടുകയും എം.എസ് ധോണിയുടെ 'ഹെലികോപ്റ്റർ ഷോട്ട്' പഠിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന കശ്മീരി പെൺകുട്ടിയുടെ വിഡിയോ വൈറലാകുന്നു. കക്സർ ഹൈസ്കൂളിലെ ആറാം ക്ലാസുകാരി മക്സൂമയാണ് ആ പെൺകുട്ടി. മക്സൂമയുടെ മിന്നും ബാറ്റിങ് പ്രകടനത്തിന്‍റെ വിഡിയോ ലഡാക്ക് ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷനാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തത്.


Full View

സ്‌കൂൾ വിദ്യാർഥിനി ഇടിമുഴക്കമുള്ള ഷോട്ടുകൾ പായിക്കുന്നതും റൺസ് നേടാനായിവിക്കറ്റുകൾക്കിടയിൽ ഓടുന്നതും വിഡിയോയിൽ കാണാം. സ്കൂൾ മൈതാനത്താണ് ക്രിക്കറ്റ് മൽസരം നടക്കുന്നത്.

സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയെ പോലെ ആകാനാണ് താൻ ശ്രമിക്കുന്നതെന്ന് മക്സൂമ പറയുന്നു. ധോണി പ്രശസ്തമാക്കിയ 'ഹെലികോപ്റ്റർ ഷോട്ട്' പഠിക്കാൻ ആഗ്രഹിക്കുന്നു. തനിക്ക് പിതാവിന്‍റെയും അധ്യാപികയുടെയും പ്രോത്സാഹനമുണ്ടെന്നും പെൺകുട്ടി വിവരിക്കുന്നു.

കുട്ടിക്കാലം മുതൽ ഞാൻ ക്രിക്കറ്റ് കളിക്കുന്നു. പ്രത്യേകിച്ച് 'ഹെലികോപ്റ്റർ ഷോട്ട്' എങ്ങനെ കളിക്കണമെന്ന് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാമത്തെ റൺ എടുത്ത് കഴിഞ്ഞാൽ ഞങ്ങൾ തളർന്നു പോകുന്നു, മറ്റൊന്നിനായി ഓടാൻ തോന്നുന്നില്ല -മക്സൂമ വിവരിക്കുന്നു.

മക്സൂമയുടെ സ്റ്റാർ ബാറ്റിങ്ങിന്‍റെ വിഡിയോ 25,000ലധികം പേർ കാണുകയും 1,200ലധികം പേർ ലൈക് അടിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥിനിയെ പ്രശംസിക്കുകയും ക്രിക്കറ്റിനോടുള്ള അവളുടെ അഭിനിവേശത്തെ അഭിനന്ദിക്കുകയും ചെയ്യുന്ന കമന്‍റുകളാണ് ബോക്സിൽ നിറയുന്നത്.

Tags:    
News Summary - Young Virat Kohli Fangirl From Ladakh Leaves Internet Awestruck With Her Brilliant Batting Skills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.