മെൽബൺ: ട്വന്റി ലോകകപ്പിന്റെ പ്രധാനവേദിയാണ് ആസ്ട്രേലിയയിലെ മെൽബൺ. പക്ഷേ മെൽബണിൽ കളി നടക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി മഴയാണ്. ഇപ്പോൾ അപ്രതീക്ഷിതമായി എത്തുന്ന മഴക്ക് പരിഹാര നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കിൾ വോൺ.
ചതുരാകൃതിയിലുള്ള റൂഫ് ഉപയോഗിച്ച് മഴയെ തടയാമെന്നാണ് മൈക്കിൾ വോൺ പറയുന്നത്. ട്വിറ്ററിലൂടെയാണ് വോൺ ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ആസ്ട്രേലിയയിൽ മഴക്കാലമാണ്. മെൽബണിലെ സ്റ്റേഡിയത്തിൽ മേൽക്കൂര ഉപയോഗിക്കുന്നത് ബുദ്ധിയായിരിക്കില്ലെയെന്ന് വോൺ ചോദിച്ചു.
മെൽബണിലെ എം.സി.ജി സ്റ്റേഡിയത്തിൽ നിലവിൽ ചതുരാകൃതിയിലുള്ള റൂഫില്ല. എന്നാൽ, ഡോക്ലാൻഡ് സ്റ്റേഡിയത്തിൽ റൂഫുണ്ട്. 12 ഏകദിന മത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയായിട്ടുണ്ട്. അടുത്തിടെ ഇന്റർനാഷണൽ മത്സരങ്ങളൊന്നും സ്റ്റേഡിയത്തിൽ നടന്നിട്ടില്ല. ബിഗ് ബാഷ് ലീഗ് മത്സരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. പക്ഷേ എം.സി.ജി സ്റ്റേഡിയത്തിലാണ് ട്വന്റി 20 മത്സരങ്ങൾ നടക്കുന്നത്. നേരത്തെ അഫ്ഗാനിസ്താനും അയർലൻഡും തമ്മിലുള്ള ട്വന്റി 20 മത്സരം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.