വനിത ലോകകപ്പ്: ദക്ഷിണാഫ്രിക്ക സെമിയിൽ

വെല്ലിങ്ടൺ: വെസ്റ്റിൻഡീസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ദക്ഷിണാഫ്രിക്ക വനിത ക്രിക്കറ്റ് ലോകകപ്പിൽ ആസ്ട്രേലിയക്ക് പിന്നാലെ സെമി ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമായി. ആറു കളികളിൽ ഓസീസിന് 12ഉം പ്രോട്ടീസിന് ഒമ്പതും പോയന്റാണുള്ളത്. ഏഴു പോയന്റുള്ള വിൻഡീസിന് പിറകിൽ ആറു വീതം പോയന്റോടെ ഇംഗ്ലണ്ടും ഇന്ത്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. വിൻഡീസിന്റെ മത്സരങ്ങൾ അവസാനിച്ചു. ഇംഗ്ലണ്ടിനും ഇന്ത്യക്കും ഓരോ കളി വീതം ബാക്കിയുണ്ട്.

ഞായറാഴ്ച അവസാന കളിയിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യക്ക് ജയിച്ചാൽ സെമിയുറപ്പിക്കാം. കളി ഉപേക്ഷിച്ചാലും വിൻഡീസിനെക്കാൾ റൺശരാശരിയുള്ളതിനാൽ ഇന്ത്യക്ക് മുന്നേറാം. 

Tags:    
News Summary - Women's World Cup: South Africa Seal Second Semifinal Spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.