സെമിയിലേക്ക് ആരൊക്കെ? ചങ്കിടിപ്പ് ഇന്ത്യക്കും

ദക്ഷിണാഫ്രിക്കക്കെതിരെ വലിയ മാർജിനിൽ പാകിസ്താൻ ജയിച്ചതോടെ ഗ്രൂപ് രണ്ടിൽ കാര്യങ്ങൾ പിന്നെയും കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. നാലിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഇന്ത്യ ആറു പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും അത്ര സുരക്ഷിതമല്ല. അവസാന മത്സരത്തിൽ സിംബാബ്‍വെയെ തോൽപിക്കുകയോ പോയന്റ് പങ്കിടുകയോ ചെയ്താൽ രോഹിത് ശർമയുടെ സംഘത്തിന് സെമിയിലെത്താം. തോറ്റാൽ റൺറേറ്റ് നോക്കിയായിരിക്കും പിന്നെ തീരുമാനം. അഞ്ചു പോയന്റുമായി ദക്ഷിണാഫ്രിക്കയും നാലു വീതം പോയന്റിൽ പാകിസ്താനും ബംഗ്ലാദേശുമാണ് ഇന്ത്യയെക്കൂടാതെ അവസാന നാലിൽ ഇടംപ്രതീക്ഷിച്ച് കാത്തിരിക്കുന്നത്.

നെതർലൻഡ്സിനെതിരെ ജയിച്ചാൽ ദക്ഷിണാഫ്രിക്കക്കും കടക്കാം. തോറ്റാൽ പുറത്താവും. അപ്പുറത്ത് പാകിസ്താൻ-ബംഗ്ലാദേശ് മത്സരം മറ്റു ടീമുകൾക്കും നിർണായകമാണ്.

ഇവരിൽ ആരു ജയിച്ചാലും ആറു പോയന്റാവും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരാജയപ്പെടുന്നപക്ഷം പാകിസ്താൻ-ബംഗ്ലാദേശ് കളിയിലെ വിജയികൾക്ക് പ്രതീക്ഷയുണ്ട്. റൺറേറ്റിൽ ദക്ഷിണാഫ്രിക്കക്കും പാകിസ്താനും പിന്നിൽ മൂന്നാമതാണ് ഇന്ത്യയിപ്പോൾ. നിലവിലെ അവസ്ഥയിൽ ഇന്ത്യക്കൊപ്പം ആറു പോയന്റ് വന്നാൽ പാകിസ്താനാണ് സെമിയിൽ കയറുക.

Tags:    
News Summary - Who's in the semis? Indian team also in trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.