ട്വന്‍റി20 ലോകകപ്പിൽ സൂപ്പർ 12 സ്റ്റേജിൽ രണ്ടു മത്സരങ്ങളും ജയിച്ച് ഗ്രൂപിൽ ഇന്ത്യ ഒന്നാമതാണ്. ഹാട്രിക് വിജയം നേടി ഞായറാഴ്ച കളിക്കാനിറങ്ങുന്ന ഇന്ത്യക്ക് എതിരാളികൾ ദക്ഷിണാഫ്രിക്കയാണ്.
മുൻ നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് കരുത്തിലാണ് അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിനൊടുവിൽ പാകിസ്താനെതിരെ ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ 82 റൺസുമായി അപരാജിത പ്രകടനമാണ് കോഹ്‌ലി കാഴ്ചവെച്ചത്. പാക് പേസർ ഹാരിസ് റൗഫിന്‍റെ ഓവറിൽ കോഹ്‌ലി നേടിയ രണ്ടു കിടിലൻ സിക്സുകളാണ് വിജയത്തിൽ നിർണായകമായത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ, ഹാരിസ് റൗഫിനും ഷഹീൻ ഷാ അഫ്രീദിക്കുമൊപ്പം ചിരിച്ചുകൊണ്ട് സൗഹൃദം പങ്കിടുന്ന കോഹ്‌ലിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പെർത്തിലെ ഹോട്ടലിൽ വെച്ചാണ് പാക് താരങ്ങളെ കോഹ്‌ലി കണ്ടുമുട്ടിയത്. ഞായറാഴ്ച നെതർലൻഡ്സിനെതിരെയുള്ള മത്സരം പാകിസ്താനും നിർണായകമാണ്.
തോറ്റാൽ പാക് ടീം ലോകകപ്പിൽനിന്ന് പുറത്താകും. ടീമിന്‍റെ സെമി ഫൈനൽ പ്രവേശനം ഇനിയുള്ള മൂന്നു മത്സരങ്ങളെയും ഗ്രൂപിലെ മറ്റു ടീമുകളുടെ പ്രകടനത്തെയും ആശ്രയിച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.