ട്വന്‍റി20 ലോകകപ്പ് ടീമിൽനിന്ന് കോഹ്ലിയെ ഒഴിവാക്കിയേക്കും!

ട്വന്‍റി20 ലോകകപ്പ് ടീമിൽനിന്ന് സൂപ്പർതാരം വിരാട് കോഹ്ലിയെ ഒഴിവാക്കിയേക്കുമെന്ന് സൂചന. ജൂണിൽ യു.എസ്.എയിലും വെസ്റ്റിൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്.

കരീബിയൻ സാഹചര്യങ്ങളും വേഗത കുറഞ്ഞ പിച്ചും കോഹ്ലിയുടെ ബാറ്റിങ്ങിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് ബി.സി.സി.ഐ സെലക്ടർമാർ. പകരം യുവതാരങ്ങൾക്ക് ടീമിൽ കൂടുതൽ പ്രാധാന്യം നൽകാനാണ് നീക്കം. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് കോഹ്ലി വിട്ടുനിന്നിരുന്നു.

താരം ഐ.പി.എൽ കളിക്കുന്നതുമായി ബന്ധപ്പെട്ടും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഈമാസം 22 മുതലാണ് ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ജനുവരിയിൽ അഫ്ഗാനിസ്താനെതിരായ രണ്ടു ട്വന്‍റി20 മത്സരങ്ങളാണ് കോഹ്ലി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ഫാഫ് ഡുപ്ലെസിയുടെ കീഴിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐ.പി.എൽ കളിക്കാനിറങ്ങുന്നത്.

നിലവിലെ ചാമ്പ്യൻ ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. മുൻ ഇന്ത്യൻ നായകരായ എം.എസ്. ധോണിയും കോഹ്ലിയും നേർക്കുനേർ വരുന്നെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

Tags:    
News Summary - Virat Kohli Likely To Be Dropped From Team India For T20 World Cup 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.