ടീ ഇന്ത്യ സ്ക്വാഡിൽ ഉപനായകനെ ‘കാണാനില്ല’; കെ.എൽ രാഹുലിന്റെ ഭാവി തുലാസിൽ?

മോശം ഫോമിന്റെ പേരിൽ പഴിയേറെ കേട്ട ഉപനായകൻ കെ.എൽ രാഹുലിനെ നിലനിർത്തി ബി.സി.സി.ഐ പ്രഖ്യാപിച്ച പുതിയ ടീമിൽ താരത്തിന്റെ പദവി എടുത്തുകളഞ്ഞതിനെ ചൊല്ലി അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. മൂന്ന്, നാല് ടെസ്റ്റുകൾക്കായി പ്രഖ്യാപിച്ച ടീമിലാണ് താരത്തിന്റെ ഉപനായക പദവി എടുത്തുകളഞ്ഞത്. പകരക്കാരെ വെക്കാതെയായിരുന്നു ബി.സി.സി.ഐ നടപടി.

കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിൽ 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ് രാഹുലിന്റെ സമ്പാദ്യം. ടീം ഇന്ത്യ പ്രകടന മികവുമായി ഓസീസിനെ മുട്ടുകുത്തിക്കുന്നത് തുടരുമ്പോഴും രാഹുൽ പിറകെയോടുന്ന വണ്ടിയാകുകയാണ്.

അടുത്ത ടെസ്റ്റുകളിൽ ഉപനായകനായി ആരെ വേണേലും വെക്കാൻ ക്യാപ്റ്റൻ രോഹിതിന് ചുമതല നൽകിയതായാണ് സൂചന.

‘‘ആരെയും ഉപനായകനാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പകരം രോഹിതിന് ആരെയും തീരുമാനിക്കാം. താൻ കളം വിടുന്ന പക്ഷം ആരു നയിക്കുമെന്ന് ഇനി രോഹിത് തീരുമാനിക്കും’’- ഇതേ കുറിച്ച് ബി.സി.സി​.ഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. 

Tags:    
News Summary - 'Vice-Captain' Missing From India Test Squad, Sparks Talk Over KL Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.