ആകെ ഈ ഒരു നേട്ടമേ ഉള്ളൂവെന്ന്​ പരിഹസിച്ച്​ പാക്​ മാധ്യമ പ്രവർത്തകൻ, ചരിത്രമോർമിപ്പിച്ച്​ വെങ്കടേഷ്​ പ്രസാദിന്‍റെ മറുപടി

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പേസർ വെങ്കടേഷ്​ പ്രസാദും പാകിസ്​താൻ മാധ്യമ പ്രവർത്തകൻ നജീബുൽ ഹസ്​നൈനും തമ്മിലുള്ള ട്വിറ്റർ പോര്​ വൈറലാകുന്നു.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ: 1996 ലോകകപ്പിലെ ഇന്ത്യ-പാകിസ്​താൻ ​ക്വാർട്ടർ ഫൈനലിലെ ആമിർ സുഹൈലുമായുള്ള തന്‍റെ വിഖ്യാതമായ പോരിന്‍റെ ചിത്രം വെങ്കടേഷ്​ പ്രസാദ്​ ട്വിറ്ററിൽ പങ്കിട്ടു. രാഹുൽ ദ്രാവിഡിന്‍റെ പരസ്യത്തിലൂടെ വൈറലായ 'ഇന്ദിര നഗർ കാ ഗുണ്ട' എന്ന ഹാഷ്​ടാഗിലാണ്​ പ്രസാദ്​ ചിത്രം പങ്കുവെച്ചത്​.

തൊട്ടുപിന്നാലെ വെങ്കടേഷ്​ പ്രസാദിൻെ പരിഹസിച്ച്​ നജീബുൽ ഹസനൈന്‍റെ ട്വീറ്റെത്തി. പ്രസാദിന്‍റെ കരിയറിലെ ഒരേയൊരു നേട്ടം ഇതുമാത്രമാണെന്നായിരുന്നു നജീബ്​ ട്വീറ്റ്​ ചെയ്​തത്​.

അധികം വൈകാതെ വെങ്കിടേഷ്​ പ്രസാദിന്‍റെ മറുപടി​െയത്തി: ''അല്ല നജീബ്​ ഭായ്​. മറ്റൊരു നേട്ടം കൂടിയുണ്ട്​. തൊട്ടുപിന്നാലെയുള്ള 1999 ലോകകപ്പിൽ മാഞ്ചസ്റ്ററിൽ വെച്ച്​ പാകിസ്​താനെതിരെ 27 റൺസിന്​ അഞ്ചുവിക്കറ്റെടുത്തു. പാകിസ്​താന്​ 227 റൺസ്​ പോലും എടുക്കാനായില്ല''.

പ്രസാദിന്‍റെ പോസ്​റ്റിനും മറുപടിക്കും വലിയ പിന്തുണയാണ്​ ആരാധകരിൽ നിന്നും ലഭിച്ചത്​. 1996 ലോകകപ്പിൽ ബൗണ്ടറിയടിച്ചതിന്​ പിന്നാലെ പരിഹസിച്ച ആമിർ സുഹൈലിന്​ തൊട്ടടുത്ത പന്തിൽ കുറ്റിതെറിപ്പിച്ച്​ അതേ നാണയത്തിൽ പ്രസാദ്​ നൽകിയ മറുപടി ക്രിക്കറ്റ്​ ചരിത്രത്തിലെത്തന്നെ ഏറ്റെയും വീറുറ്റ ഓർമകളിലൊന്നാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.