മൂന്ന് സ്പിന്നർമാർ, ഒരേയൊരു പേസർ; ഇന്ത്യയെ നേരിടാൻ ഇംഗ്ലണ്ട് ഒരുങ്ങിയിറങ്ങുന്നു

ഹൈദരാബാദ്: വ്യാഴാഴ്ച ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ​െപ്ലയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഏവരെയും അമ്പരപ്പിച്ച് ഒറ്റ പേസറെ മാത്രം ഉൾപ്പെടുത്തിയും മൂന്ന് സ്​പെഷലിസ്റ്റ് സ്പിന്നർമാരെ അണിനിരത്തിയുമാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പിച്ച് സ്പിന്നിന് അനുകൂലമാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെക്കോഡ് വിക്കറ്റ് വേട്ടക്കാരൻ ജെയിംസ് ആൻഡേഴ്സനെ വരെ പുറത്തിരുത്തിയാണ് സന്ദർശകർ കളത്തിലിറങ്ങുക.

മാർക് വുഡ് ആണ് ടീമിലെ ഏക പേസർ. വിസ പ്രശ്നങ്ങളെ തുടർന്ന് ഇടം നഷ്ടമായ ഷുഐബ് ബഷീറിന് പകരം ഇടംകൈയൻ സ്പിന്നർ ടോം ഹാർട്ട്‍ലി അരങ്ങേറ്റം കുറിക്കും. ജാക്ക് ലീഷ്, രെഹാൻ അഹ്മദ് എന്നിവരാണ് മറ്റു സ്പിന്നർമാർ. 1962ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു ടെസ്റ്റില്‍ ഒരേയൊരു പേസറുമായി ഇറങ്ങുന്നത്.

​െപ്ലയിങ് ഇലവൻ: സാക് ​ക്രോളി, ബെൻ ​ഡക്കറ്റ്, ഒലീ പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), രെഹാൻ അഹ്മദ്, ടോം ഹാർട്ട്‍ലി, മാർക് വുഡ്, ജാക്ക് ലീഷ്.

Tags:    
News Summary - Three spinners, only one pacer; England prepares to face India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.