ഗാംഗുലിയുടെ വീട്ടിലെ മോഷണം​; പൊലീസ് അന്വേഷണം തുടങ്ങി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വീട്ടില്‍ നടന്ന മേഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. ഗാംഗുലിയുടെ ബാങ്ക് അക്കൗണ്ട് അടക്കം ലിങ്ക് ചെയ്തിട്ടുള്ള രണ്ട് സിം കാർഡുകളടങ്ങിയ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് മോഷണം പോയത്. താക്കൂര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്ന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ജനുവരി 19ന് രാവിലെ 11.30നാണ് താന്‍ ഫോണ്‍ അവസാനം കണ്ടതെന്നും അതിനുശേഷം പലയിടത്തും തിരഞ്ഞിട്ടും കണ്ടില്ലെന്നും 51കാരൻ പരാതിയിൽ പറയുന്നു. വിവിധ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാര്‍ഡും മോഷണം പോയ ഫോണിയതിനാല്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് പ്രധാന ആശങ്കയെന്ന് ഗാംഗുലി പറയുന്നു.

കൊല്‍ക്കത്തയിലെ വീട്ടില്‍ ഏതാനും ദിവസങ്ങളായി പെയിന്‍റിങ് ജോലികള്‍ നടന്നിരുന്നു. ജോലിക്ക് വന്നവരുള്‍പ്പെടെയുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഗാംഗുലി നിലവില്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടറാണ്.

Tags:    
News Summary - Theft at Ganguly's house; Police started investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.