ഹാരിസ് റൗഫിന്റെ ബൗൺസറിൽ മുറിവേറ്റ് നെതര്‍ലാന്‍ഡ് താരത്തിന്റെ മടക്കം

പാകിസ്താന്‍ താരം ഹാരിസ് റൗഫിന്റെ അതിവേഗ ബൗൺസറിൽ മുറിവേറ്റ് നെതര്‍ലാന്‍ഡ് താരം ബാസ് ഡെ ലീഡിന്റെ മടക്കം. ഹാരിസിന്റെ പന്ത് നെതര്‍ലൻഡ്സ് ബാറ്ററുടെ ഹെൽമറ്റിൽ പതിക്കുകയായിരുന്നു. ഹെല്‍മറ്റ് അഴിച്ചുനോക്കിയപ്പോൾ വലതു കണ്ണിനു താഴെ മുറിവേറ്റതായി കണ്ടെത്തി. ഇതോടെ ഫിസിയോമാരുമായി സംസാരിച്ച താരം ബാറ്റിങ് അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു.

16 പന്ത് നേരിട്ട് ആറു റൺസ് എടുത്തു നിൽക്കെയാണ് പരിക്കേല്‍ക്കുന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മത്സരത്തിൽ മൂന്ന് ഓവറുകളെറിഞ്ഞ ഹാരിസ് റൗഫ് 10 റൺ‌സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.

നെതർലൻഡ്സിനെതിരായ മത്സരത്തിൽ ആറു വിക്കറ്റിനാണ് പാകിസ്താന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 91 റൺസാണെടുത്തത്. അനായാസം കളി ജയിക്കാമെന്നു കരുതിയ പാക് ബാറ്റർമാർക്ക് 14ാം ഓവറിലാണ് ലക്ഷ്യം മറികടക്കാനായത്. 

Tags:    
News Summary - The return of the Netherlands player after being injured by Harris Rauf's bouncer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.