ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമി, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ എന്നിവർ പുതിയ ജഴ്സിയിൽ (ബി.സി.സി.ഐ എക്സിൽ പങ്കുവെച്ച ചിത്രം)

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ടീം ഇന്ത്യക്ക് പുതിയ ജഴ്സി; ഇംഗ്ലണ്ടിനെതിരെ ജയം തേടി ഇന്ത്യ

മുംബൈ: ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ, ടീം ഇന്ത്യയുടെ പുതിയ ജഴ്സി അവതരിപ്പിച്ചു. ത്രിവർണ പതാകയിലെ നിറങ്ങളായ കുങ്കുമം, വെള്ള, പച്ച എന്നിവ തോളിൽ വരത്തക്ക വിധത്തിലാണ് പുതിയ ജഴ്സിയുടെ ഡിസൈൻ. തൊട്ടുതാഴെ അശോക ചക്രത്തിന്റെ നീല നിറവുമുണ്ട്. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന പരമ്പരയിൽ പുത്തൻ ജഴ്സിയിലാകും രോഹിത്തും സംഘവും അണിനിരക്കുക. 

കഴിഞ്ഞ മാസം വനിതാ ടീം അയർലൻഡിനെതിരെ ധരിച്ച ജഴ്സിയാണ് പുരുഷ ടീമിനും നൽകിയത്. ഇക്കഴിഞ്ഞ നവംബറിൽ അന്നത്തെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാക്കൊപ്പമാണ് വനിതാ ടീം ജഴ്സി അവതരിപ്പിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും ഇതേ ജഴ്സി തന്നെയാകും പുരുഷ ടീമിനുണ്ടാകുക. നേരത്തെയുണ്ടായിരുന്ന ജഴ്സി കഴിഞ്ഞ വർഷത്തെ ശ്രീലങ്കൻ പര്യടനത്തിനു മുന്നോടിയായാണ് അവതരിപ്പിച്ചത്. പുതിയ കുപ്പായമണിഞ്ഞ താരങ്ങളുടെ ചിത്രങ്ങൾ ബി.സി.സി.ഐ പുറത്തുവിട്ടു.

അതേസമയം 2023ലെ ​ലോ​ക​ക​പ്പ് ഫൈ​ന​ലി​നു ശേ​ഷം രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഏ​ക​ദി​ന​ത്തി​ൽ ടീം ​ഇ​ന്ത്യ പാ​ഡു​കെ​ട്ടു​മ്പോ​ൾ പ്ര​തീ​ക്ഷ​ക​ളും ആ​ധി​ക​ളു​മേ​റെയാണ്. ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്ക് കേ​ളി​കൊ​ട്ടു​ണ​രാ​ൻ നാ​ളു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് രോ​ഹി​തി​ന്റെ സം​ഘം ജ​യം മാ​ത്രം ല​ക്ഷ്യ​മി​ട്ട് നാ​ഗ്പു​രി​ൽ ആ​ദ്യ ഏ​ക​ദി​നം ക​ളി​ക്കു​ന്ന​ത്. ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ ആ​ധി​കാ​രി​ക​മാ​യി ജ​യി​ച്ച ടീ​മി​ന് ഇം​ഗ്ല​ണ്ടി​നെ​തി​രെ മൂ​ന്നു ക​ളി​ക​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​കൂ​ടി തൂ​ത്തു​വാ​രാ​നാ​യാ​ൽ ഒ​രു​ക്കം ഗം​ഭീ​ര​മാ​കും.

ആ​ദ്യം ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യും പി​റ​കെ ഓ​സീ​സ് മ​ണ്ണി​ലും ടെ​സ്റ്റ് പ​ര​മ്പ​ര​ക​ൾ തോ​റ്റ് നാ​ണം​കെ​ട്ട​തി​ന് പി​റ​കെ ര​ഞ്ജി​യി​ൽ ഇ​റ​ങ്ങി​യ സ്റ്റാ​ർ ബാ​റ്റ​ർ​മാ​രാ​യ രോ​ഹി​തും കോ​ഹ്‍ലി​യും കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ളി​ല്ലാ​തെ മ​ട​ങ്ങി​യി​രു​ന്നു. അ​തി​നാ​ൽ​ത​ന്നെ, ഇ​രു​വ​ർ​ക്കും ഓ​രോ മ​ത്സ​ര​വും നി​ർ​ണാ​യ​ക​മാ​ണ്. ലോ​ക​ക​പ്പി​ൽ ക​ണ്ണ​ഞ്ചും പ്ര​ക​ട​ന​വു​മാ​യി ക​ളം​നി​റ​ഞ്ഞ കോ​ഹ്‍ലി ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ വ​ൻ​പ​രാ​ജ​യ​മാ​യി​രു​ന്നു.

മൂ​ന്ന് ക​ളി​ക​ളി​ൽ 58 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു സ​മ്പാ​ദ്യം. രോ​ഹി​ത് ര​ണ്ട് അ​ർ​ധ സെ​ഞ്ച്വ​റി​ക​ള​ട​ക്കം 157 റ​ൺ​സ് നേ​ടി. പ​ര​മ്പ​ര ടീം ​തോ​റ്റി​രു​ന്നു. ഇ​രു​വ​രും ആ​ദ്യ ഇ​ല​വ​നി​ൽ​ത​ന്നെ ഇ​ടം​നേ​ടും. അ​തേ​സ​മ​യം, വി​ക്ക​റ്റ് കീ​പ്പ​റാ​യി കെ.​എ​ൽ രാ​ഹു​ൽ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​രി​ൽ ആ​ർ​ക്ക് ന​റു​ക്കു വീ​ഴു​മെ​ന്ന​താ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 2023 ലോ​ക​ക​പ്പി​ൽ രാ​ഹു​ൽ വി​ക്ക​റ്റി​ന് പി​റ​കി​ൽ മാ​ത്ര​മ​ല്ല, ബാ​റ്റു​കൊ​ണ്ടും തി​ള​ങ്ങി​യി​രു​ന്നു.

ബൗ​ളി​ങ്ങി​ൽ ജ​സ്പ്രീ​ത് ബും​റ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​യി​ട്ടി​ല്ല. അ​വ​സാ​ന ട്വ​ന്റി20​യി​ൽ മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത് ക​ളി മാ​റ്റി​യ മു​ഹ​മ്മ​ദ് ഷ​മി​ക്ക് അ​വ​സ​രം ല​ഭി​ക്കാ​തെ ത​ര​മി​ല്ല. ബും​റ​യും മു​ഹ​മ്മ​ദ് സി​റാ​ജും ഇ​ല്ലാ​ത്ത ടീ​മി​ൽ ഷ​മി​ക്കൊ​പ്പം അ​ർ​ഷ്ദീ​പ് ബൗ​ളി​ങ് ഓ​പ​ൺ ചെ​യ്തേ​ക്കും. പു​തു​സാ​ന്നി​ധ്യ​മാ​യി വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്കും ന​റു​ക്കു വീ​ണേ​ക്കും.

ഇം​ഗ്ലീ​ഷ് നി​ര​യി​ൽ ജോ​സ് ബ​ട്‍ല​ർ, ഹാ​രി ബ്രൂ​ക് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ബാ​റ്റി​ങ്ങും മാ​ർ​ക് വു​ഡ്, ജൊ​ഫ്ര ആ​ർ​ച്ച​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ബൗ​ളി​ങ്ങും​ത​ന്നെ​യാ​കും ക​രു​ത്ത്. കു​ട്ടി​ക്രി​ക്ക​റ്റി​ലെ തോ​ൽ​വി​ക്ക് ഏ​ക​ദി​ന​ത്തി​ൽ പ​ക​രം വീ​ട്ട​ൽ കൂ​ടി ടീ​മി​ന് മു​ഖ്യ​മാ​ണ്.

ടീം ​ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, വി​രാ​ട് കോ​ഹ്‍ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, ഋ​ഷ​ഭ് പ​ന്ത്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ത് റാ​ണ, മു​ഹ​മ്മ​ദ് ഷ​മി, അ​ർ​ഷ്ദീ​പ് സി​ങ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി.

Tags:    
News Summary - Team India Unveils New Jersey with Tri-Colour Gradient for England Series & 2025 Champions Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.