ട്വന്‍റി 20 ലോകകപ്പും യു.എ.ഇയിലേക്ക്​- ഒക്ടോബർ 17നാരംഭിക്കും; ഫൈനൽ നവംബർ 14ന്

മുംബൈ: ഐ.പി.എല്ലിന്‍റെ ശേഷിക്കുന്ന ഭാഗത്തിന്​ പിന്നാലെ ഇന്ത്യയിൽ നടക്കേണ്ട ട്വൻറി 20 ലോകകപ്പും യു.എ.ഇയിലേക്ക്​. സെപ്​റ്റംബർ 19ന്​ തുടങ്ങുന്ന ഐ.പി.എൽ ഒക്​ടോബർ 15ന്​ അവസാനിക്കുന്നതിനുപിന്നാലെ 17ന്​ ലോകകപ്പ്​ ആരംഭിക്കുമെന്നാണ്​ സൂചന. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ്​ കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിലേക്ക് മാറ്റിയെന്നാണ്​ വിവരം.

ദുബൈ, അബൂദബി, ഷാർജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ. ഫൈനൽ നവംബർ 14നായിരിക്കും. ഇക്കാര്യത്തിൽ ബി.സി.സി.ഐയുടെയോ ഐ.സി.സിയുടെയോ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. മത്സരക്രമവും വേദികളും സംബന്ധിച്ച വിവരങ്ങൾ ബി.സി.സി.ഐ ഔദ്യോഗികമായി ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ട്വന്‍റി 20 ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റുന്നത് ബി.സി.സി.ഐ ഔദ്യോഗികമായി ഇതുവരെ ഐ.സി.സിയെ അറിയിച്ചിട്ടില്ല. യു.എ.ഇയിലെ തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നതനുസരിച്ചു അത് ഐ.സി.സിയെ അറിയിക്കുമെന്ന് ഇ.എസ്.പി.എൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്​തു.

ഈമാസമാദ്യം, ട്വന്‍റി 20 ലോകകപ്പ്​ യു.എ.ഇയിൽ നടത്തുന്നതിൽ എതിർപ്പില്ലെന്ന്​ ബി.സി.സി.ഐ, ഐ.സി.സിയെ അറിയിച്ചിരുന്നു. ലോകകപ്പ്​ വേദി എവിടെയാണെന്ന്​ ഈമാസം അവസാനം തീരുമാനിക്കുമെന്നും വേദി എവിടെയാണെങ്കിലും ടൂർണ​മെന്‍റിന്​ ആതിഥേയത്വം വഹിക്കുക ബി.സി.സി.ഐ ആയിരിക്കുമെന്നും ഐ.സി.സി വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - T20 World Cup moved from India to UAE, tournament to begin on October 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.