ട്വന്‍റി 20 ലോകകപ്പ്​: ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്​താനെതിരെ

ന്യൂഡൽഹി: ഐ.സി.സി ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങൾ​ ഒക്​ടോബർ 17 മുതൽ നവംബർ 14 വ​െര ഒമാൻ, യു.എ.ഇ രാജ്യങ്ങളിലായി നടക്കും. ഒക്​ടോബർ 24ന്​ ദുബൈയിൽ പാകിസ്​താനെതിരെയായിരിക്കും ഇന്ത്യയുടെ ആദ്യ മത്സരം. ഐ.സി.സിയാണ്​ ടൂർണമെന്‍റിന്‍റെ മത്സരക്രമം പുറത്തിറക്കിയത്​.

ഉദ്​ഘാടന മത്സരത്തിൽ ഗ്രൂപ്പ്​ ബിയിൽ ഒമാനും പപ്പുവ ന്യുഗിനിയയും ഏറ്റുമുട്ടും. സ്​കോട്ട്​ലാൻഡ്​, ബംഗ്ലാദേശ്​ തുടങ്ങിയ ടീമുകൾ തമ്മിലാണ്​ രണ്ടാം മത്സരം. ഗ്രൂപ്പ്​ എയിൽ അയർലാൻഡ്​, നെതർലാൻഡ്​സ്​, ശ്രീലങ്ക, നമീബിയ തുടങ്ങിയ ടീമുകൾ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിൽ നിന്നും രണ്ട്​ വീതം ടീമുകൾ സൂപ്പർ 12ലേക്ക്​ യോഗ്യത നേടും. ഐ.സി.സി റാങ്കിങ്ങിൽ ആദ്യ എട്ട്​ സ്ഥാനങ്ങളിലുള്ളവർ സൂപ്പർ 12ലേക്ക്​ നേരിട്ട്​ യോഗ്യത നേടും.

ഒക്​ടോബർ 23 മുതൽ അബുദബിയിലാണ്​ സൂപ്പർ 12 മത്സരങ്ങൾ. ആസ്​ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്​ ഗ്രൂപ്പ്​ 12ലെ ആദ്യ മത്സരം. ഇംഗ്ലണ്ടും വെസ്റ്റ്​ഇൻഡീസും തമ്മിൽ ദുബൈയിലാണ്​ രണ്ടാം മത്സരം. പ്രാദേശിക സമയം ആറ്​ മണിക്കാണ്​ ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള മത്സരം തുടങ്ങുക. ഒക്​ടോബർ 31ന്​ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. നവംബർ മൂന്നിന്​ അഫ്​ഗാനിസ്​താനുമായിട്ടാണ്​ ഇന്ത്യയുടെ മൂന്നാം മത്സരം. ഗ്രൂപ്പ്​ ബിയിലെ വിജയികളുമായിട്ടാണ്​ നവംബർ അഞ്ചിലെ ദുബൈയിലെ ഇന്ത്യയുടെ നാലാം മത്സരം. ഗ്രൂപ്പ്​ എയിലെ ക്വാളിഫയറുമായിട്ടാണ്​ ഇന്ത്യ അവസാന സൂപ്പർ 12 മത്സരം കളിക്കുക.

ടൂർണമെന്‍റിലെ സെമിഫൈനൽ മത്സരങ്ങൾ നവംബർ 10ന്​ തുടങ്ങും. ആദ്യ സെമി അബുദബിയിലും രണ്ടാം സെമി ദുബൈയിലുമാണ്​ നടക്കുക. രണ്ട്​ സെമി മത്സരങ്ങൾക്കും റിസർവ്​ ദിനവുമുണ്ടാകും. നവംബർ 14നാണ്​ ഫൈനൽ.

Tags:    
News Summary - T20 World Cup: India Begin Campaign vs Pakistan On October 24 In Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.