ഫൈനലിലെത്താൻ പെട്ട പാട് ലോകത്തിനറിയാം; പാക് തോൽവിയെ പരിഹസിച്ച് മുൻ താരം ആമിർ

സിഡ്നി: ട്വന്റി20 ലോകകപ്പ് കലാശപ്പോരിൽ ബൗളിങ്ങും ബാറ്റിങ്ങും പരാജയപ്പെട്ട് ഇംഗ്ലണ്ടിനോട് തോൽവി ചോദിച്ചുവാങ്ങിയ പാകിസ്താന് ഇതുതന്നെ ധാരാളമായിരുന്നുവെന്ന് മുൻ താരം മുഹമ്മദ് ആമിർ. ഫൈനൽ കളിക്കാൻ പോലും ടീം അർഹിച്ചിരുന്നില്ല. സിഡ്നി ഗ്രൗണ്ടിന് പുറ​ത്ത് കളിക്കേണ്ടിവന്നാൽ ടീം കുരുങ്ങുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നുവെന്നും ആമിർ പറഞ്ഞു.

ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അഞ്ചു വിക്കറ്റിനായിരുന്നു പാക് തോൽവി. ആദ്യം ബാറ്റു ചെയ്ത് 137ലൊതുങ്ങിയ പാകിസ്താൻ ബൗളിങ്ങിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം അനായാസം മറികടന്ന് കളി ജയിച്ച് ഇംഗ്ലണ്ട് കപ്പുമായി മടങ്ങി.

''നമുക്ക് ഫൈനൽ കളിക്കാനായതു തന്നെ വലിയ കാര്യം. അത് നാം അർഹിച്ചതായിരുന്നില്ല. മൊത്തം ലോകർക്കുമറിയാം നാം എങ്ങനെ ഫൈനൽ വരെയെത്തിയെന്ന്. പടച്ചവൻ സഹായിച്ചാണ് നാം എത്തിയത്. നമ്മുടെ ബാറ്റർമാരുടെ പ്രകടനം നോക്കിയാലറിയാം മത്സരഫലം. നാം സിഡ്നിയിൽനിന്ന് പുറത്തുകടന്നപ്പോഴേ ഇതു സംഭവിക്കുമെന്നറിയാമായിരുന്നു. ആദ്യ മത്സരത്തിലേതു പോലെയാണ് മെൽബൺ ​പിച്ചെങ്കിൽ ടീം കഷ്ടപ്പെടുമെന്ന് പറഞ്ഞതായിരുന്നു. അതുതന്നെ സംഭവിച്ചു. ടോസ് നേടി മികച്ച തുടക്കമാണ് ലഭിച്ചത്''- ആമിർ പറഞ്ഞു. 

Tags:    
News Summary - T20 World Cup 2022: "The whole world knows how we advanced to the final" - Mohammad Amir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.