ആസ്ട്രേലിയക്കെതിരായ ട്വന്റി 20; സൂര്യകുമാർ യാദവ് ക്യാപ്റ്റൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു

ന്യൂഡൽഹി: ആസ്ട്രേലിയക്കെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് കളിച്ച പ്രധാനതാരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച പരമ്പരയിൽ സൂര്യകുമാർ യാദവ് ആയിരിക്കും ടീമിനെ നയിക്കുക.

ശ്രേയസ് അയ്യർക്ക് ആദ്യ മൂന്ന് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചതിനാൽ ഋ​തുരാജ് ഗെയ്ക്വാദ് ആയിരിക്കും ആദ്യ മൂന്ന് മത്സരങ്ങളിലെ ടീമിന്റെ ഉപനായകൻ. അവസാന രണ്ട് ട്വന്റി 20 മത്സരങ്ങളിൽ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.

അതേസമയം, മലയാളിതാരം സഞ്ജുസാംസണെ വീണ്ടും സെലക്ഷൻ കമ്മിറ്റി തഴഞ്ഞു. നേരത്തെ ഏഷ്യകപ്പിൽ നിന്നും ലോകകപ്പിൽ നിന്നും തഴയപ്പെട്ട സഞ്ജു ലോകകപ്പിന് ശേഷമുള്ള പരമ്പരയിൽ ടീമിൽ തിരിച്ചെത്താമെന്ന് കരുതിയിരുന്നെങ്കിലും ഇടം നേടാനായില്ല. 

ടീമിലെ സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചിട്ടും ഇന്ത്യയുടെ രണ്ടാം നിര ടീമിൽ പോലും ഇടം പിടിക്കാതെ പോയത് നിർഭാഗ്യകരമാണ്. മാത്രമല്ല, പരമ്പരയിലെ രണ്ടാം മത്സരം സ്വന്തം നാടായ തിരുവനന്തപുരത്ത് നടക്കുമ്പോൾ സഞ്ജു പുറത്തിരുന്ന് കളി കാണേണ്ടിവരും. 

നവംബർ 23ന് വിശാഖപട്ടണത്താണ് പരമ്പര ആരംഭിക്കുന്നത്. തിരുവനന്തപുരം, ഗുവാഹത്തി, റായ്പൂർ, ബംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങൾ. റിങ്കു സിങ്, ജയ്സ്വാൾ, ജിതേഷ് ശർമ്മ എന്നിവർ സ്ക്വാഡിൽ ഉണ്ട്.

ടീം ഇന്ത്യ: ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് (വൈ​സ് ക്യാ​പ്റ്റ​ൻ), ഇ​ഷാ​ൻ കി​ഷ​ൻ, യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, തി​ല​ക് വ​ർ​മ, റി​ങ്കു സി​ങ്, ജി​തേ​ഷ് ശ​ർ​മ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, ശി​വം ദു​ബെ, ര​വി ബി​ഷ്‌​ണോ​യ്, അ​ർ​ഷ്ദീ​പ് സി​ങ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ആ​വേ​ഷ് ഖാ​ൻ, മു​കേ​ഷ് കു​മാ​ർ.

Tags:    
News Summary - Suryakumar Yadav to lead India in Australia series, Shreyas Iyer will join squad as vice-captain for last 2 T20Is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.