കാലാവസ്ഥ അനുകൂലം; ഇന്ത്യ-ഇംഗ്ലണ്ട്​ പരമ്പരയുടെ ഫലം പ്രവചിച്ച്​ സുനിൽ ഗവാസ്​കർ

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട്​ ആദ്യ ടെസ്​റ്റ്​ ട്രെന്‍റ്​ ബിഡ്​ജിൽ ആരംഭിക്കാനിരിക്കേ പരമ്പര ഫലം പ്രവചിച്ച്​ ബാറ്റിങ്​ ഇതിഹാസം സുനിൽ ഗവാസ്​കർ. കാലാവസ്ഥ അനുകൂലമാണെന്നും ഇന്ത്യ 4-0ത്തിനോ 3-1നോ വിജയിക്കുമെന്നും ഗവാസ്​കർ പറഞ്ഞു. ഇംഗ്ലണ്ടിന്‍റെ ബാറ്റിങ്​ നിര ദുർബലമാണെന്നും ഇന്ത്യ എന്തായാലും ജയിക്കു​െമന്നുമാണ്​ ഗവാസ്​കർ ഉറപ്പിച്ചു പറയുന്നത്​.

''എന്‍റെ പ്രവചനം എന്താണെന്ന്​ വെച്ചാൽ, ടെസ്റ്റ്​ നടക്കുന്ന 25ൽ 22ഉം ചൂടുള്ള ദിവസങ്ങളാണെങ്കിൽ ഇന്ത്യ 4-0ത്തിന്​ വിജയിക്കും. ഇന്ത്യക്ക്​ എങ്ങനെയായാലും വിജയ സാധ്യതയുണ്ട്​. കാരണം ഇംഗ്ലണ്ടിന്‍റെ ബാറ്റിങ്​ നിര ദുർബലമാണ്​. അത്​ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ വ്യക്തമായിരുന്നു''

''വിരാട്​ കോഹ്​ലിയും ജെയിംസ്​ ആൻഡേഴ്​സണും തമ്മിലുള്ള പോരാട്ടത്തിൽ കോഹ്​ലിക്കാണ്​ ആനുകൂല്യം. 2018ലേത്​ പോലെ കോഹ്​ലി മേധാവിത്വം നേടും. ആൻഡേഴ്​സണ്​ മൂന്ന്​ വയസ്സ്​ കുടി വർധിച്ചപ്പോൾ കോഹ്​ലിക്ക്​ മൂന്ന്​ വർഷത്തെ അനുഭവസമ്പത്ത്​ വർധിച്ചു. ഒരു ബാറ്റ്​സ്​മാന്‍റെ നല്ല സമയം 28 മുതൽ 33-34 വയസ്സ്​ വരെയാണ്​. അതുകൊണ്ടുതന്നെ കോഹ്​ലി മേധാവിത്വം നേടും'' -ഗാവസ്​കർ പറഞ്ഞു.

2007ലാണ്​ ഇന്ത്യ അവസാനമായി ഇംഗ്ലീഷ്​ മണ്ണിൽ പരമ്പര വിജയിച്ചത്​. 1-0ത്തിനായിരുന്നു അത്​. എന്നാൽ 2011, 2014,2018 വർഷങ്ങളിൽ ഇംഗ്ലീഷ്​ മണ്ണിൽ പരമ്പരക്കെത്തിയ ഇന്ത്യ തകർന്നടിഞ്ഞിരുന്നു. 

Tags:    
News Summary - Sunil Gavaskar predicts the scoreline of India vs England Test series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.