ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

മും​ബൈ: ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. എന്നാൽ, ശ്രീലങ്ക ആൾറൗണ്ടർ ധനഞ്ജയ ഡിസിൽവക്ക് പകരം ദുഷൻ ഹേമന്ദയെ ടീമിൽ ഉൾപ്പെടുത്തി. ആറിൽ ആറും ജയിച്ച് അശ്വമേധം തുടരുന്ന ടീം ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ വിജയിച്ചാൽ സെമി ഫൈനൽ ഉറപ്പിക്കാനാകും. ആ​റി​ൽ നാ​ലും തോ​റ്റ് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​യ ല​ങ്ക​ പ​രാ​ജ​യം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ന്നെ കാ​ത്തി​രി​ക്കേണ്ടിവരില്ല.

സെ​മി ഫൈ​ന​ലി​ന് തൊ​ട്ട​രി​കി​ലു​ള്ള രോ​ഹി​ത് ശ​ർ​മ​യു​ടെ സം​ഘം ജൈ​ത്ര​യാ​ത്ര തു​ട​രാ​നു​റ​ച്ചാ​ണി​റ​ങ്ങു​ന്ന​ത്. ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ഉ​ജ്ജ്വ​ല ഫോ​മി​ലാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ 229 റ​ൺ​സി​ലൊ​തു​ങ്ങി​യ​ത് ഇ​ന്ത്യ​യെ അ​ല​ട്ടു​ന്നു​ണ്ട്. ഓ​പ​ണ​ർ ശു​ഭ്മ​ൻ ഗി​ല്ലും മ​ധ്യ​നി​ര​യി​ൽ ശ്രേ​യ​സ് അ​യ്യ​രും സ്ഥി​ര​ത​യി​ല്ലാ​യ്മ പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന ത​ല​വേ​ദ​ന. ഇ​ന്ത്യ​യു​ടെ മി​ന്നും താ​ര​മാ​യി ഇ​ന്നും വെ​ട്ടി​ത്തി​ള​ങ്ങു​ന്നത് വി​രാ​ട് കോ​ഹ് ലി തന്നെയാണ്.

ഓ​ൾ റൗ​ണ്ട​ർ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ അ​ഭാ​വ​ത്തി​ൽ മു​ഹ​മ്മ​ദ് ഷ​മി​ക്കും സൂ​ര്യ​കു​മാ​ർ യാ​ദ​വി​നും അ​വ​സ​രം ല​ഭി​ച്ച​പ്പോ​ൾ ശാ​ർ​ദു​ൽ ഠാ​കു​ർ ബെ​ഞ്ചി​ലാ​യി. പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റ​ത്താ​യി ഷ​മി​യു​ടെ മി​ക​വ്. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ വീ​ഴ്ത്തി​യ​ത് ഒ​മ്പ​ത് വി​ക്ക​റ്റ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സൂ​ര്യകുമാറും ബാ​റ്റി​ങ്ങി​ൽ മോ​ശ​മാ​ക്കി​യി​ല്ല.

തു​ട​ർ തോ​ൽ​വി​ക​ളും പ​രി​ക്കു​ക​ളും കാ​ര​ണം മു​റി​വേ​റ്റ അ​വ​സ്ഥ​യി​ലാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ല​ങ്ക. കു​ശാ​ൽ മെ​ൻ​ഡി​സ് ന​യി​ക്കു​ന്ന ദ്വീ​പു​കാ​ർ​ക്കാ​യി ബാ​റ്റി​ങ്ങി​ൽ അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്ന​ത് സ​ദീ​ര സ​മ​ര​വി​ക്ര​മ മാ​ത്രം.


'

ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ര​വീ​ന്ദ്ര ജ​ദേ​ജ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് ഷ​മി, .

ശ്രീ​ല​ങ്ക: കു​സാ​ൽ മെ​ൻ​ഡി​സ് (ക്യാ​പ്റ്റ​ൻ), പാ​ത്തും നി​സ്സ​ങ്ക, ദി​മു​ത് ക​രു​ണ​ര​ത്‌​നെ,എഞ്ചലോ മാത്യൂസ്, സ​ദീ​ര സ​മ​ര​വി​ക്ര​മ, ച​രി​ത് അ​സ​ല​ങ്ക, ദു​ഷ​ൻ ഹേ​മ​ന്ദ, മ​ഹേ​ഷ് തീ​ക്ഷ​ണ, ക​സു​ൻ ര​ജി​ത, ദി​ൽ​ഷ​ൻ മ​ധു​ശ​ങ്ക

Tags:    
News Summary - Sri Lanka won the toss and sent India into bat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.