ലങ്കക്ക് അനായാസ ജയം; അയർലൻഡിനെ തകർത്തത് ഒമ്പത് വിക്കറ്റിന്

ഹൊബാര്‍ട്: ട്വന്‍റി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കക്ക് അനായാസ ജയം. അയർലൻഡിനെ ഒമ്പത് വിക്കറ്റിനാണ് ഏഷ്യൻ ചാമ്പ്യന്മാർ തോൽപിച്ചത്.

129 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 30 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. സ്കോർ: അയർലൻഡ് 20 ഓവറിൽ എട്ടു വിക്കറ്റിന് 128. ശ്രീലങ്ക 15 ഓവറിൽ ഒരു വിക്കറ്റിന് 133.

കുശാല്‍ മെന്‍ഡിസ് (43 പന്തില്‍ 68*), ധനഞ്ജയ ഡിസില്‍വ (25 പന്തിൽ 31), ചരിത് അസലങ്ക (22 പന്തിൽ 31) എന്നിവരുടെ ബാറ്റിങ്ങാണ് ലങ്കക്ക് അനായാസ വിജയം സമ്മാനിച്ചത്. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിനെ ലങ്കൻ ബൗളർമാർ വരിഞ്ഞുമുറുക്കി. 42 പന്തില്‍ 45 റണ്‍സെടുത്ത ഹാരി ടെക്‌ടറാണ് ടോപ് സ്കോറര്‍.

ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് 25 പന്തില്‍ 34 റണ്‍സ് നേടി. ജോര്‍ജ് ഡോക്‌റെല്ലും (14), ലോകന്‍ ടക്കറും (10) മാത്രമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ. ലങ്കക്കായി മഹീഷ് തീക്ഷ്‌ണയും വനിന്ദു ഹസരങ്കയും രണ്ട് വീതം വിക്കറ്റുകൾ നേടി.

Tags:    
News Summary - Sri Lanka win by nine wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.