‘സചിനെ കോഹ്‍ലി മറികടക്കുമെന്ന പ്രവചനം യാഥാർഥ്യമായപ്പോൾ ഷിജു മറ്റൊരു ലോകത്തിരുന്ന് ആരവം മുഴക്കുന്നുണ്ടാകും’; ഓർമപ്പൂക്കളുമായി സമൂഹ മാധ്യമങ്ങൾ

2012 ജൂലൈ 22നാണ് ഷിജു ബാലാനന്ദൻ എന്ന കൊച്ചി ഇടപ്പള്ളിക്കാരനായ യുവാവ് ആ പ്രവചനം നടത്തിയത്. വിരാട് കോഹ്‍ലി സചിൻ ടെണ്ടുൽക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് മറികടക്കും എന്നായിരുന്നു കോഹ്‍ലി സെഞ്ച്വറിയടിച്ച് കാണികളെ അഭിവാദ്യം ചെയ്യുന്ന ചിത്രം സഹിതം ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

സചിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 49 ഏകദിന സെഞ്ച്വറിയായതിനാൽ അന്നത് അവിശ്വസനീയമായി തോന്നിയ ക്രിക്കറ്റ് ആരാധകർ ആ പ്രവചനം ചിരിച്ചുതള്ളി. ചിലരൊക്കെ കളിയാക്കി. എന്നാൽ, അന്ന് 12 സെഞ്ച്വറി മാത്രം നേടിയിട്ടുണ്ടായിരുന്ന കോഹ്‍ലി ഓരോ സെഞ്ച്വറി അടിച്ചുകൂട്ടുമ്പോഴും ആ പോസ്റ്റിന്റെ കമന്റിൽ ഷിജു എണ്ണം കുറിച്ചുകൊണ്ടിരുന്നു. എന്നാൽ, കോഹ്‍ലി 35 സെഞ്ച്വറി നേടുന്നത് വരെ മാത്രമേ ഷിജുവിന് അതിന് കഴിഞ്ഞുള്ളൂ. 2018ൽ ഒരു കാറപകടം ഷിജുവിന്റെ ജീവനെടുത്തു.

Full View

ശേഷം ഷിജുവിന്റെ പ്രവചനത്തിന് താഴെ കോഹ്‍ലിയുടെ സെഞ്ച്വറികളുടെ എണ്ണം അപ്ഡേറ്റ് ചെയ്യാൻ ആളുകൾ കൂടിവന്നു. ഇന്നലെ -2023 നവംബർ 15 -അവൻ പ്രവചിച്ച ആ ദിനമായിരുന്നു. ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ കോഹ്‍ലി സെഞ്ച്വറിയുമായി സചിനെ മറികടക്കുമ്പോൾ ഷിജു മറ്റൊരു ലോകത്തിരുന്ന് ആരവം മുഴക്കിയിട്ടുണ്ടാകും. ക്രിക്കറ്റ് ആരാധകർ കോഹ്‍ലിയുടെ നേട്ടം അടയാളപ്പെടുത്തിയ പത്ര കട്ടിങ്ങുകളും കമന്റുകളുമായി ആ പോസ്റ്റിനടിയിൽ ഓർമപ്പൂക്കൾ ചാർത്തി.

Tags:    
News Summary - 'Shiju may be happy in another world when the prediction that Kohli will surpass Sachin comes true'; Social media with flowers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.