ഷാഹിദ് അഫ്രീദി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് അംബാസഡർ

ദുബൈ: ജൂണിൽ ആരംഭിക്കുന്ന ഐ.സി.സി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ അംബാസഡറായി മുൻ പാകിസ്താൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയെ നിയമിച്ചു. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്, വെസ്റ്റിൻഡീസ് മുൻതാരം ക്രിസ് ഗെയിൽ, ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട് എന്നിവർക്ക് പിന്നാലെയാണ് ഷാഹിദ് അഫ്രീദിയെയും അംബാസഡറായി തെരഞ്ഞെടുക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഐ.സി.സി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

2007 ൽ ഇന്ത്യ ജേതാക്കളായ ആദ്യ ട്വന്റി 20 ലോകകപ്പിൽ പ്ലെയർ ദ സീരീസായിരുന്നു ഷാഹിദ് അഫ്രീദി. ഫൈനലിൽ പാകിസ്താനെ വീഴ്ത്തിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.

2009-ൽ സെമിഫൈനലിലും ഫൈനലിലും മാച്ച് വിന്നിംഗ് പ്രകടനത്തിലൂടെ അഫ്രീദി പാകിസ്താനെ കിരീടത്തിലേക്ക് നയിച്ചു. സ്റ്റാർ ഓൾറൗണ്ടർ ട്വൻറി ലോകകപ്പിൻ്റെ നാല് പതിപ്പുകളിൽ കളിക്കുകയും 2010 ലും 2016 ലും ടീമിനെ നയിക്കുകയും ചെയ്തു. 34 ട്വന്റി 20 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് 546 റണ്‍സ് നേടിയിട്ടുണ്ട്. 39 വിക്കറ്റുകളും സ്വന്തമാക്കി. രണ്ടുതവണ നാലുവിക്കറ്റ് നേട്ടം കൈവരിച്ചു.

ജൂണ്‍ ഒന്നുമുതല്‍ 29 വരെ കരീബിയനിലും യു.എസ്.എ.യിലുമാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. 

Tags:    
News Summary - Shahid Afridi named ICC ambassador for T20 World Cup 2024, joins Yuvraj, Gayle and Bolt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.