രഞ്ജി ട്രോഫി: കേരള ടീമിനെ സഞ്ജു നയിക്കും; രോഹൻ കുന്നുമ്മൽ വൈസ് ക്യാപ്റ്റൻ

തിരുവനന്തപുരം: 2023-24 രഞ്ജി ട്രോഫി സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻതാരം സഞ്ജു സാംസണാണ് നായകൻ. യുവതാരം രോഹൻ എസ്. കുന്നുമ്മലാണ് വൈസ് ക്യാപ്റ്റൻ. കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികൾ ആലപ്പുഴയിലും ഗുവാഹത്തിയിലുമാണ്.

ജനുവരി അഞ്ചു മുതലാണു മത്സരങ്ങൾ തുടങ്ങുന്നത്. എം. വെങ്കടരമണയാണു കേരളത്തിന്റെ പരിശീലകൻ. സചിൻ ബേബി, രോഹൻ പ്രേം, ജലജ് സക്സേന, ശ്രേയസ് ഗോപാൽ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം 16 അംഗ ടീമിൽ ഇടംനേടി.

ഉത്തർ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജനുവരി 12ന് അസമിനെതിരെയാണ് രണ്ടാം മത്സരം. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുന്നത്. ബംഗാൾ, ആന്ധ്രപ്രദേശ്, മുംബൈ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ബിഹാർ ടീമുകളും ബി ഗ്രൂപ്പിലുണ്ട്.

രഞ്ജി ട്രോഫിക്കുള്ള കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), കൃഷ്ണ പ്ര‌സാദ്, ആനന്ദ് കൃഷ്ണൻ, രോഹൻ പ്രേം, സചിൻ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ, ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശ്വർ എ. സുരേഷ്, എം.ഡി. നിധീഷ്, എന്‍.പി. ബേസിൽ, വിഷ്ണു രാജ്.

Tags:    
News Summary - Ranji Trophy: Sanju to lead Kerala team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.