രാഹുൽ ടീമിന് പുറത്തായി; ആഘോഷമാക്കി ട്രോളന്മാർ

മോശം പ്രകടനത്തെ തുടർന്ന് ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽനിന്ന് ഇന്ത്യൻ ഓപണർ കെ.എൽ രാഹുൽ പുറത്തായതിനെ ആഘോഷമാക്കി ട്രോളന്മാർ. കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ട രാഹുലിനെ ടീമിൽ നിലനിർത്തുന്നതിനെതിരെ മുൻ താരങ്ങളടക്കം രംഗത്തുവന്നിരുന്നു. എന്നാൽ, പരിശീലകൻ രാഹുൽ ദ്രാവിഡ് അടക്കം രാഹുലിന് പിന്തുണയുമായെത്തി.

മികച്ച താരങ്ങൾ പുറത്തുണ്ടായിട്ടും രാഹുലിന് വീണ്ടും വീണ്ടും അവസരം നൽകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നിരന്തരം രംഗത്തുവന്നയാളാണ് മുൻ പേസർ വെങ്കിടേഷ് പ്രസാദ്. എന്നാൽ, രാഹുലിനെ ന്യായീകരിച്ച് മുൻ താരം ആകാശ് ചോപ്രയടക്കമുള്ളവരെത്തി. വെങ്കിടേഷ് പ്രസാദിനെ ഉൾപ്പെടുത്തിയാണ് ട്രോളുകളിലധികവും. ഇതിനെ പ്രസാദിന്റെ വിജയമായാണ് ട്രോളന്മാർ ആഘോഷിക്കുന്നത്. പ്രസാദ് സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്നെന്ന രീതിയിൽ നിരവധി വിഡിയോകൾ ട്വിറ്ററിലടക്കം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ഒടുവിൽ ആ ദിവസം വന്നെത്തി’യെന്നും പ്രതികരണമുണ്ട്.

കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്സുകളിൽ 20, 17, ഒന്ന് എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സംഭാവന. അവസാനത്തെ ഒമ്പത് ടെസ്റ്റ് ഇന്നിങ്സുകളിൽ 25 റൺസിന് മുകളിൽ നേടാനായിരുന്നില്ല. മൂന്നാം ടെസ്റ്റിൽ രാഹുലിന് പകരം ഇടം നേടിയ ശുഭ്മാൻ ഗിൽ 18 പന്തിൽ 21 റൺസെടുത്താണ് പുറത്തായത്.

Tags:    
News Summary - Rahul is out of the team; celebration in social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.