ഇന്നത്തെ ലോകകപ്പ് മത്സര ടിക്കറ്റുകൾ കരിഞ്ചന്തയിൽ; ബി.സി.സി.ഐക്ക് നോട്ടീസയച്ച് കൊൽക്കത്ത പൊലീസ്

കൊൽക്കത്ത: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്‍റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വ്യാപകമായി വിൽക്കപ്പെടുന്നുവെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ബി.സി.സി.ഐയോട് വിശദീകരണം തേടി കൊൽക്കത്ത പൊലീസ്. ടിക്കറ്റ് വിൽപ്പനയുടെ വിശദാംശങ്ങൾ ലഭ്യമാക്കാനാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്നത്.

ബി.സി.സി.ഐ പ്രസിഡന്‍റ് റോജർ ബിന്നിക്കാണ് ശനിയാഴ്ച വൈകീട്ട് പൊലീസ് നോട്ടീസ് നൽകിയത്. കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപന സംബന്ധിച്ച പരാതി കൊൽക്കത്ത മൈദാൻ പൊലീസാണ് അന്വേഷിക്കുന്നത്. ടിക്കറ്റ് വിൽപനയുടെ രേഖകളും വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥന് നൽകണമെന്ന് നോട്ടീസിൽ പറയുന്നു.

കരിഞ്ചന്തയിൽ കൂടിയ വിലയിൽ ടിക്കറ്റ് വിൽപന നടത്തുന്നുവെന്ന പരാതിയിൽ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 108 ടിക്കറ്റുകൾ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

Tags:    
News Summary - Kolkata Police issues notice to BCCI seeking info on ticket sales for Sunday's WC match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.