ദുബൈ: 2024ലെ ഐ.സി.സി ടെസ്റ്റ് ടീമിൽ ഇടംപിടിച്ച് ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ, യശസ്വി ജയ്സ്വാൾ എന്നിവർ. ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നായകനായ ടീമിൽ കെയ്ൻ വില്യംസൺ അടക്കം ന്യൂസിലൻഡിൽനിന്ന് രണ്ടുപേരുണ്ട്.
2024ൽ 71 വിക്കറ്റ് സ്വന്തമാക്കിയ ബുംറ ടെസ്റ്റിൽ ഒരു വർഷം ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോഡ് തന്റെ പേരിലാക്കിയിരുന്നു. ഇതിൽ 32 വിക്കറ്റും ഏറ്റവുമൊടുവിൽ ബോർഡർ- ഗവാസ്കർ ട്രോഫിയിലാണ് പിറന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 19 വിക്കറ്റ് പിഴുതായിരുന്നു കഴിഞ്ഞ വർഷം വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ജഡേജയാകട്ടെ, പോയവർഷം 527 റൺസ് നേടിയതിനൊപ്പം 48 വിക്കറ്റും സ്വന്തമാക്കി. ജയ്സ്വാൾ 712 റൺസാണ് ഒറ്റ വർഷത്തിനിടെ കുറിച്ചത്.
ടീം: പാറ്റ് കമിൻസ് (ക്യാപ്റ്റൻ, ആസ്‌ട്രേലിയ), യശസ്വി ജയ്‌സ്വാൾ (ഇന്ത്യ), ബെൻ ഡക്കറ്റ് (ഇംഗ്ലണ്ട്), കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്), കമിന്ദു മെൻഡിസ് (ശ്രീലങ്ക), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ) (ഇംഗ്ലണ്ട്), രവീന്ദ്ര ജഡേജ (ഇന്ത്യ), മാറ്റ് ഹെൻറി (ന്യൂസിലൻഡ്), ജസ്പ്രീത് ബുംറ (ഇന്ത്യ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.