Posted On
date_range Updated On
date_range 400 വിക്കറ്റ് ക്ലബ്ബിൽ ഇനി മുഹമ്മദ് ഷമിയും; ഈ നേട്ടം കുറിച്ച മറ്റ് താരങ്ങൾ ഇവരാണ്...
നാഗ്പൂർ ടെസ്റ്റിൽ ഡേവിഡ് വാർണറുടെ നിർണായക വിക്കറ്റ് വീഴ്ത്തി പുതിയ നേട്ടം കുറിച്ച് പേസർ മുഹമ്മദ് ഷമി. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റുകൾ തികയ്ക്കുന്ന ഒമ്പതാമത്തെ താരമായി മാറിയിരിക്കുകയാണ് ഷമി.
ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയവരിൽ 953 വിക്കറ്റുകൾ വീഴ്ത്തിയ അനിൽ കുംബ്ലെ, 707 വിക്കറ്റുകൾ വീഴ്ത്തിയ ഹർഭജൻ സിങ്, കപിൽ ദേവ് (687), രവിചന്ദ്ര അശ്വിൻ (672), സഹീർ ഖാൻ (597), ജവഗൽ ശ്രീനാഥ് (551), രവീന്ദ്ര ജദേജ(482), ഇശാന്ത് ശർമ (434) എന്നിവരാണ് മുഹമ്മദ് ഷമിക്ക് മുകളിലുള്ളത്.
61 ടെസ്റ്റുകളിലായി 217 വിക്കറ്റുകളാണ് ഷമിയുടെ സമ്പാദ്യം. 87 ഏകദിന മത്സരങ്ങളിൽ 159 വിക്കറ്റുകളും, 20 ട്വന്റി20 മത്സരങ്ങളിലായി 24 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.