കറക്കിവീഴ്ത്തി ജദേജ; ആസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ടം

ചെന്നൈ: ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്കായി തകർപ്പൻ ബൗളിങ്ങുമായി രവീന്ദ്ര ജദേജ കളം നിറഞ്ഞതോടെ ആസ്ട്രേലിയ പരുങ്ങലിൽ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 35 ഓവർ പിന്നിടുമ്പോൾ അഞ്ചിന് 138 റൺസെന്ന നിലയിലാണ്. ഇന്ത്യക്കായി രവീന്ദ്ര ജദേജ എട്ടോവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.

സ്കോർ ബോർഡിൽ അഞ്ച് റൺസ് ആയപ്പോഴേക്കും ആസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതിരുന്ന മിച്ചൽ മാർഷ് ആണ് പുറത്തായത്. താരത്തെ ബുംറയുടെ പന്തിൽ കോഹ്‍ലി പിടികൂടുകയായിരുന്നു. തുടർന്ന് ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും ചേർന്ന് ടീമിനെ കരകറ്റാൻ ശ്രമിക്കുന്നതിനിടെ 52 പന്തിൽ 41 റൺസെടുത്ത വാർണറെ സ്വന്തം ബാളിൽ പിടികൂടി കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു.

തുടർന്നായിരുന്നു ജദേജ ഓസീസ് ബാറ്റർമാരെ കറക്കി വീഴ്ത്തിയത്. 71 പന്തിൽ 46 റൺസെടുത്ത സ്റ്റീവൻ സ്മിത്തിനെ ബൗൾഡാക്കിയ ജദേജ, മാർനസ് ലബൂഷെയ്നെ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിലെത്തിച്ചു. 41 പന്തിൽ 27 റൺസായിരുന്നു ലബൂഷെയ്നിന്റെ സംഭാവന. അലക്സ് കാരിയെ റണ്ണെടുക്കും മുമ്പും ജദേജ തിരിച്ചയച്ചതോടെ സന്ദർശകർ അഞ്ചിന് 119 എന്ന നിലയിലേക്ക് വീണു.

14 റൺസുമായി ​െഗ്ലൻ മാക്സ് വെല്ലും ഏഴ് റൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിൽ.  

Tags:    
News Summary - Jadeja shines; Australia lost five wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.