അടുത്ത സീസണിൽ ചെന്നൈ ക്യാപ്​റ്റൻ സ്ഥാനത്ത്​ ധോണിയുണ്ടാവില്ല ?

ചെന്നൈ: അടുത്ത വർഷവും ഐ.പി.എൽ കളിക്കാനുണ്ടാവുമെന്ന്​ മുൻ ഇന്ത്യൻ നായകനും ​െചന്നൈ സൂപ്പർ കിങ്​സ്​ ക്യാപ്​റ്റനുമായ ധോണി പ്രഖ്യാപിച്ച്​ കഴിഞ്ഞു. 2021ലെ ഐ.പി.എല്ലിൽ​ ധോണി ചെന്നൈ നിരയിലുണ്ടാകുമെങ്കിലും ക്യാപ്​റ്റൻ സ്ഥാനത്തുണ്ടാവി​ല്ലെന്നാണ്​ റിപ്പോർട്ട്​.

മുൻ ഇന്ത്യൻ ബാറ്റിങ്​ കോച്ചായ സഞ്​ജയ്​ ബംഗാറാണ്​ ക്യാപ്​റ്റൻ സ്ഥാനത്ത്​ ധോണിയുണ്ടാവില്ലെന്ന പ്രവചനം നടത്തിയത്​. ധോണി ക്യാപ്​റ്റൻ സ്ഥാനം ഡുപ്ലൈസിക്ക്​ കൈമാറമെന്നാണ്​ ബംഗാർ അഭിപ്രായപ്പെടുന്നത്​. 2011ലെ ലോകകപ്പ്​ വിജയത്തിന്​ ശേഷം ഇന്ത്യൻ ക്രിക്കറ്റ്​ ടീമിന്​ ചില കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. ഇതിന്​ പിന്നാലെ ഇംഗ്ലണ്ടിനും ആസ്​ട്രേലിയക്കും എതിരായ പരമ്പരകൾക്ക്​ മുന്നോടിയായി ധോണി ക്യാപ്​റ്റൻ സ്ഥാനം കോഹ്​ലിക്ക്​ കൈമാറുകയായിരുന്നുവെന്ന്​ സഞ്​ജയ്​ ബംഗാർ ഓർമിപ്പിച്ചു.

ഡുപ്ലസിയല്ലാതെ ചെ​ന്നൈക്ക്​ വേണ്ടി ക്യാപ്​റ്റനാകാൻ മറ്റൊരു താരമില്ല. മറ്റ്​ ടീമുകളിൽ നിന്ന്​ ക്യാപ്​റ്റനാകാൻ പ്രാപ്​തിയുള്ളയാളെ ടീമിലെത്തിക്കുന്നതും ബുദ്ധിമു​ട്ടേറിയ കാര്യമാണ്​. ക്യാപ്​റ്റനാകാൻ പ്രാപ്​തിയുള്ള താരത്തെ ഒരു ടീമും വിട്ടുനൽകില്ല. അതുകൊണ്ട്​ ഡുപ്ലസി തന്നെയായിരിക്കും ചെന്നൈക്ക്​ ലഭിക്കാവുന്ന മികച്ച ക്യാപ്​റ്റനെന്ന്​ ബംഗാർ പറഞ്ഞു.

Tags:    
News Summary - IPL: 'MS Dhoni Might Handover CSK Captaincy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.