ഐ.പി.എൽ: ഹൈദരാബാദിനെതിരെ ചെന്നൈക്ക്​ ജയിക്കാൻ 165

ദുബായ്​: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്​സിന്​ 165 റൺസ്​ വിജയലക്ഷ്യം. ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്​ അഞ്ചുവിക്കറ്റ്​ നഷ്​ടത്തിൽ 164 റൺസെടുത്തു.

അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന കൗമാര താരം പ്രിയം ഗാർഗ്​ (26 പന്തിൽ 51), അഭിഷേക്​ ശർമ (31), മനീഷ്​ പാണ്ഡേ (29), നായകൻ ഡേവിഡ്​ വാർണർ (29) എന്നിവരാണ്​ ഓറഞ്ച്​ പടക്കായി ബാറ്റിങ്ങിൽ തിളങ്ങിയത്​.

ചെന്നൈക്കായി ദീപക്​ ചഹർ രണ്ടുവിക്കറ്റ്​ വീഴ്​ത്തി. ശർദുൽ ഠാക്കൂറും പിയൂഷ്​ ചൗളയും ഓരോ വിക്കറ്റെടുത്തു. ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിച്ച താരമായി ചെന്നൈ നായകൻ മഹേ​ന്ദ്ര സിങ്​ ധോണി (194) മാറി. ചെന്നൈയുടെ തന്നെ സുരഷ്​ റെയ്​നയെയാണ് (193)​ മറികടന്നത്​.

ആദ്യ ഓവറിൽ തന്നെ ​ജോണി ബെയർസ്​റ്റോയെ പൂജ്യത്തിന്​ മടക്കി ചഹർ ചെന്നൈക്ക്​ മികച്ച തുടക്കം നൽകി. വാർണറും പാണ്ഡേയും ചേർന്ന്​ പവർപ്ലേ അവസാനിക്കു​േമ്പാൾ ടീം സ്​കോർ 42ലെത്തിച്ചു. എന്നാൽ സ്​കോർബോർഡിൽ അഞ്ച്​ റൺസ്​ കൂടി ചേർത്തതിന്​ പിന്നാലെ പാണ്ഡേ ഠാക്കൂറിന്​ മുന്നിൽ വീണു.

സ്​കോർ മൂന്നിന്​ 69 എന്ന നിലയിൽ എത്തി നിൽക്കേ ലോങ്​ഓൺ ബൗണ്ടറിക്കരികെ ഫാഫ്​ ഡു​പ്ലെസിസിന്​ പിടിനൽകി വാർണർ കൂടി മടങ്ങിയതോടെ ഹൈദരാബാദ്​ സമ്മർദത്തിലായി. കെയ്​ൻ വില്യംസണിനും (9) അധികം സമയം പിടിച്ചു നിൽക്കാനായില്ല. റണ്ണൗട്ടായാണ്​ കിവീസ്​ നായകൻ മടങ്ങിയത്​.

ശേഷം ഗാർഗും ശർമയും കൂടി ചേർന്നെടുത്ത 77 റൺസാണ്​ ഹൈദരാബാദിനെ ഭേദപ്പെട്ട സ്​കോറിലെത്തിച്ചത്​. 17ാം ഓവറിൽ ഇരുവരും ചേർന്ന്​ 22 റൺസാണ്​ അടിച്ചുകൂട്ടിയത്​. 26 പന്തിൽ നിന്നും 51 റണസുമായി 19കാരനായ ഉത്തർപ്രദേശുകാരൻ കന്നി ഐ.പി.എൽ അർധ സെഞ്ച്വറി തികച്ചു. ആറ്​ ബൗണ്ടറികളും ഒരു സിക്​സും അടങ്ങുന്നതായിരുന്നു ഇന്നിങ്​സ്​.

സൺറൈസേഴ്​സ്​ അവസാന കളിയിലെ ഇലവനെ മാറ്റമില്ലാതെ കളത്തിലിറക്കിയപ്പോൾ ചെന്നൈ മൂന്ന്​ മാറ്റങ്ങൾ വരുത്തി. അമ്പാട്ടി രായുഡു, ഡ്വൈൻ ബ്രാവേ, ശർദുൽ ഠാക്കൂർ എന്നിവർ ടീമിൽ മടങ്ങിയെത്തിയപ്പോൾ റുതുരാജ്​ ഗെയ്​ക്​വാദ്​, മുരളി വിജയ്​, ജോഷ്​ ഹെയ്​സൽവുഡ്​ എന്നിവർക്ക്​ സ്​ഥാനം നഷ്​ടമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.