ഇന്ത്യ x ന്യൂസിലൻഡ് സന്നാഹം ഇന്ന്

ബ്രിസ്ബേൻ: ഒന്നാം സന്നാഹമത്സരത്തിൽ ആസ്ട്രേലിയക്കെതിരെ നേടിയ നാടകീയ വിജയത്തിന്റെ ആവേശത്തിൽ ഇന്ത്യ ബുധനാഴ്ച രണ്ടാം സന്നാഹ മത്സരത്തിനിറങ്ങുന്നു. ന്യൂസിലൻഡാണ് എതിരാളികൾ.

ആവേശകരമായ കളിയിൽ ആറു റൺസിനാണ് ഇന്ത്യ ആസ്ട്രേലിയയെ തോൽപിച്ചത്. അതിനുമുമ്പ് വെസ്റ്റേൺ ആസ്ട്രേലിയയുമായുള്ള രണ്ടു സൗഹൃദമത്സരങ്ങളിൽ ഒന്ന് ജയിക്കുകയും ഒന്ന് തോൽക്കുകയും ചെയ്തു. ഞായറാഴ്ച ലോകകപ്പിലെ ആദ്യ കളിയിൽ പാകിസ്താനെ നേരിടുന്നതിനുമുമ്പ് ഇന്ത്യയുടെ അവസാന പരിശീലന മത്സരമാണ് ന്യൂസിലൻഡുമായുള്ളത്. 

Tags:    
News Summary - India x New Zealand warm up today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.