ഷർദുലിനും പന്തിനും അർധ സെഞ്ച്വറി; മികച്ച ലീഡുമായി ഇന്ത്യ, വിജയപ്രതീക്ഷ

ലണ്ടൻ: ഓവൽ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ ഉയിർത്തെഴുന്നേൽപ്പ്​. നാലാംദിനം ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ എട്ടുവിക്കറ്റിന്​ 411 റൺസെന്ന കരുത്തുറ്റ നിലയിലാണ്​ ഇന്ത്യ. ഏകദിന ശൈലിയിലുള്ള അർധ സെഞ്ച്വറി പിന്നിട്ട് ഒരിക്കൽ കൂടി ഞെട്ടിച്ച​ ഷർദുൽ ഠാക്കൂറും (60) പരമ്പരയിൽ ആദ്യമായി ഫോമിലെത്തിയ ഋഷഭ്​ പന്തുമാണ്​ (50) ഇന്ത്യ​ൻ ഇന്നിങ്​സിന്​ ഇന്ധനം നൽകിയത്​. ഇന്ത്യക്ക്​ ഇതിനോടകം 315 റൺസ്​ ലീഡായി. മാന്യമായ ലക്ഷ്യമുയർത്തി വിജയത്തിലേക്ക്​ പന്തെറിയാനാകും ഇന്ത്യൻ ശ്രമം.

മൂന്ന്​ വിക്കറ്റിന്​ 270 റൺസ്​ എന്ന നിലയിൽ ബാറ്റിങ്​ തുടങ്ങിയ ഇന്ത്യക്ക്​ നാലാം ദിനം ആദ്യം നഷ്​ടമായത്​ രവീന്ദ്ര ജദേജയെയാണ് (17)​. തൊട്ടുപിന്നാലെ അജിൻക്യ രഹാനെ റൺസൊന്നുമെടുക്കാതെ മടങ്ങി. ഇരുവരെയും ​ക്രിസ്​ വോക്​സ്​ വിക്കറ്റിന്​ മുന്നിൽ കുടുക്കുകയായിരുന്നു. വൈകാതെ വിരാട്​ കോഹ്​ലിയും (44) പുറത്തായത്​ ആശങ്കയായെങ്കിലും ഋഷഭ്​ പന്തും ഷർദുൽ ഠാക്കൂറും ചേർന്ന്​ ഇന്ത്യയെ എടുത്തുയർത്തുകയായിരുന്നു.


ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഠാക്കൂറിന്‍റെ ബാറ്റിൽ നിന്നും ഏഴ്​ ബൗണ്ടറികളും ഒരു സിക്​സും പിറന്നു. പക്വതയോടെ ബാറ്റേന്തിയ പന്ത്​ 106 പന്തിൽ നിന്നാണ്​ അർധ സെഞ്ച്വറി പിന്നിട്ടത്​. ഒടുവിൽ ഷർദുൽ ഠാക്കൂറിനെ ജോ റൂട്ടും പന്തിനെ മുഈൻ അലിയും പുറത്താക്കുകയായിരുന്നു.

Tags:    
News Summary - India vs England Live Score

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT