അർധസെഞ്ച്വറി നേടിയ രോഹിത്​ ശർമയുടെ ബാറ്റിങ്​

രോഹിത്​ ശർമക്ക്​ ഫിഫ്​റ്റി; ഗാലറിയിൽ വീണ്ടും കാണികളുടെ ആരവം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്റ്റിൽ ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു. ചെപ്പോക്കിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യ കാണികളുടെ സാന്നിധ്യത്തിൽ പരമ്പരയിൽ തിരിച്ചു വരവിനായി ലക്ഷ്യമിടുകയാണ്​.

ഇന്നിങ്​സ്​ ആരംഭിച്ച ഇന്ത്യ 15 ഓവറിൽ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 60 റൺസെടുത്തിട്ടുണ്ട്​. ഓപണർ രോഹിത്​ ശർമയും (50) ചേതേശ്വർ പുജാരയുമാണ്​ (10) ക്രീസിൽ. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ ഓപണർ ശുഭ്​മാൻ ഗില്ലിനെ ഒലി പോപ്പ്​ പൂജ്യത്തിന്​ പുറത്താക്കി.

പരിക്ക്​ മാറി തിരിച്ചെത്തിയ അക്​സർ പ​േട്ടൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചു. സ്​പിന്നിന്​ അനുകൂലമാകുമെന്ന്​ കരുതപ്പെടുന്ന പിച്ചിൽ അക്​സറിന്​ കൂട്ടായി ആർ. അശ്വിനും കുൽദീപ്​ യാദവും ടീമിലുണ്ട്​. പേസർ ജസ്​പ്രീത്​ ബുംറക്ക്​ വിശ്രമം അനുവദിച്ചപ്പോൾ മുഹമ്മദ്​ സിറാജിന്​ അവസരം ലഭിച്ചു. സ്​പിന്നർ ശഹബാസ്​ നദീമിനെ പുറത്തിരുത്തി.

നാല്​ മാറ്റങ്ങളുമായാണ്​ ഇംഗ്ലണ്ട്​ രണ്ടാം ടെസ്റ്റ്​ കളിക്കുന്നത്​. ജോസ്​ ബട്​ലറിന്​ പകരക്കാരനായി ബെൻ ഫോക്​സ്​ ഇംഗ്ലീഷ്​ ടീമിന്‍റെ ഗ്ലൗസണിയും. പേസർ ജെയിംസ്​ ആൻഡേഴ്​സൺ, ഓഫ്​ സ്​പിന്നർ ഡോം ബെസ്​, ജോഫ്ര ആർച്ചർ എന്നിവർക്ക്​ പകരം സ്റ്റുവർട്ട്​ ബ്രോഡ്​, ഒലി സ്​റ്റോൺ, മുഈൻ അലി എന്നിവർക്ക്​ അവസരം നൽകി.

Tags:    
News Summary - India vs england Kohli wons toss, opts to bat first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT