അശ്വിനും ഷമിക്കും മുന്നിൽ മുട്ടിടിച്ച് ബാറ്റർമാർ; ഓസീസിന് നാലു വിക്കറ്റ് നഷ്ടം

ഒന്നാം ടെസ്റ്റിലെ വൻവീഴ്ചക്ക് ഡൽഹി മൈതാനത്ത് മധുര പ്രതികാരം തേടിയിറങ്ങിയ കംഗാരുക്കൾക്ക് പിന്നെയും വിക്കറ്റ് വീഴ്ച. ഓപണർ ഡേവിഡ് വാർണറെ 15 റൺസിൽ മടക്കി മുഹമ്മദ് ഷമി തുടക്കം നൽകിയത് ഒറ്റ ഓവറിൽ രണ്ടു പേരെ വീഴ്ത്തി അശ്വിൻ ഏറ്റെടുത്തതോടെ നാലു വിലപ്പെട്ട വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

അർധ സെഞ്ച്വറി പിന്നിട്ട് ഉസ്മാൻ ഖ്വാജ നങ്കൂരമിട്ടുനിൽക്കുന്ന കളിയിൽ വാർണർക്കു പുറമെ മാർനസ് ലബൂഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 53 റൺസുമായി ഉസ്മാൻ ഖ്വാജയും പീറ്റർ ഒറ്റ റൺസെടുത്ത് ഹാൻഡ്സ്കോംബുമാണ് ക്രീസിൽ. 12 റൺസെടുത്ത ട്രാവിസ് ഹെഡി​ന്റെ വിക്കറ്റാണ് അവസാനം വീണത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് രണ്ടാം ടെസ്റ്റ് പിടിച്ച് പരമ്പരയിൽ ഒപ്പമെത്തുകയാണ് ലക്ഷ്യം. പരമ്പര ജയിക്കുന്നവർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കും. 

Tags:    
News Summary - India vs Australia, 2nd Test: India continue taking wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.