ഇന്ത്യക്ക് ബാറ്റിങ്; ദിനേശ് കാർത്തിക്കിനു പകരം ഋഷഭ് പന്ത് ടീമിൽ

മെൽബൺ: ട്വന്റി20 ലോകകപ്പിലെ അവസാന ഗ്രൂപ് മത്സരത്തിൽ സിംബാബ്‍വെക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 2.4 ഓവറിൽ 16 റൺസെടുത്തിട്ടുണ്ട്.

10 റൺസുമായി കെ.എൽ. രാഹുലും ആറു റൺസുമായി നായകൻ രോഹിത് ശർമയുമാണ് ക്രീസിൽ. രാവിലെ നടന്ന മത്സരത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചിരുന്നു.

ബംഗ്ലാദേശിനെ കീഴടക്കി പാകിസ്താനും സെമിയിൽ കടന്നു.

ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് ഗ്രൂപ് ചാമ്പ്യന്മാരാകും. അല്ലെങ്കിൽ നെറ്റ്‌ റൺറേറ്റിൽ മുമ്പിലുള്ള പാകിസ്താൻ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. അങ്ങനെയെങ്കിൽ സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപിൽ രണ്ടാം സ്ഥാനക്കാരായാൽ ഗ്രൂപ് ഒന്നിലെ ജേതാക്കളായ ന്യൂസിലൻഡാകും ഇന്ത്യയുടെ എതിരാളികൾ.

ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിനു പകരം ഋഷഭ് പന്ത് പ്ലെയിങ് ഇലവനിൽ സ്ഥാനംപിടിച്ചു. ഈ ലോകകപ്പിൽ പന്തിന്റെ ആദ്യ മത്സരമാണിത്.

Tags:    
News Summary - India Off To A Slow Start vs Zimbabwe At MCG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.