ദുബൈയിൽ കളി നടത്തുന്നത് ഇന്ത്യക്ക് ഗുണകരമാവുന്നു; വിമർശിച്ച് പാറ്റ് കമ്മിൻസ്

മെൽബൺ: ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനൽ കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ബംഗ്ലാദേശ് ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ തോറ്റതോടെയാണ് ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചത്. ഇതോടെ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരം അപ്രസക്തമായി മാറുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ദുബൈയിൽ നടത്തുന്നതിനെ വിമർശിച്ച് ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രംഗത്തെത്തി.

ദുബൈയിൽ മത്സരങ്ങൾ നടത്തുന്നത് മൂലം ഇന്ത്യക്ക് മറ്റ് ടീമുകൾക്ക് ലഭിക്കാത്ത ഗുണം ലഭിക്കുന്നുണ്ടെന്നാണ് പാറ്റ് കമ്മിൻസ് പറഞ്ഞു. ടൂർണമെന്റ് നടക്കുകയാണ്. എന്നാൽ, മറ്റ് ടീമുകൾക്ക് ഗുണം ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. ഒരേ ഗ്രൗണ്ടിൽ തന്നെ കളിക്കുന്നതിന്റെ ഗുണമാണ് ഇന്ത്യക്ക് ലഭിക്കുന്നതെന്ന് യാഹു ആസ്ട്രേലിയക്ക് നൽകിയ അഭിമുഖത്തിൽ കമ്മിൻസ് പറഞ്ഞു. പരിക്ക് മൂലംചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് കമ്മിൻസ് പിന്മാറിയിരുന്നു.

വീട്ടിലിരിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കണങ്കാലിനേറ്റ പരിക്ക് ഭേദമാവുന്നുണ്ട്. ഈയാഴ്ചയോടെ താൻ പന്തെറിഞ്ഞ് തുടങ്ങും. അടുത്ത മാസം ഐ.പി.എൽ ടൂർണമെന്റ് ഉണ്ട്. അതിന് ശേഷം ​വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഞങ്ങൾക്ക് കളിക്കാനുണ്ട്.

പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ആസ്ട്രേലിയയെ നയിക്കുന്നത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ആസ്ട്രേലിയ പരാജയപ്പെടുത്തിയിരുന്നു.

Tags:    
News Summary - India Getting 'Unfair' Venue Advantage In Champions Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.