ക്യാപ്റ്റന്മാരായ ഷാകിബും രാഹുലും ട്രോഫിയുമായി
ചറ്റോഗ്രാം (ബംഗ്ലാദേശ്): 2022ൽ ഇന്ത്യ ആകെ കളിച്ചത് അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ്. വിദേശത്തെ മൂന്നിൽ മൂന്നും തോറ്റു. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 1-2ന് നഷ്ടമായതിന് പിന്നാലെ ഇന്ത്യ ബുധനാഴ്ച ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ നാലാമതാണ് ടീം. ബംഗ്ലാദേശിനെതിരെ രണ്ടും ആസ്ട്രേലിയക്കെതിരായ നാലും മത്സരങ്ങൾ ജയിച്ചാൽ ഫൈനലിൽ കടക്കാമെന്ന പ്രതീക്ഷയുണ്ട്. രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിന് ജയം അനിവാര്യമാണ്. ഏകദിന പരമ്പരയിലെ തോൽവിയുടെ ക്ഷീണം മറികടക്കുകയും ചെയ്യാം.
പരിക്കേറ്റ രോഹിത്, പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓൾ റൗണ്ടർ രവീന്ദ്ര ജദേജ തുടങ്ങിയവരുടെ അഭാവം ഇന്ത്യക്കുണ്ട്. ബുംറയും ജദേജയും കുറെ നാളായി പുറത്താണ്. എ ടീം നായകൻ അഭിമന്യു ഈശ്വരനാണ് രോഹിതിന്റെ പകരക്കാരൻ. പേസ് ബൗളർമാരായ ജയദേവ് ഉനദ്കട്, നവദീപ് സൈനി എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിന് ടെസ്റ്റ് പദവി ലഭിച്ചശേഷം ഇന്ത്യയുമായി 11 മത്സരങ്ങൾ കളിച്ചെങ്കിലും ഒരെണ്ണം പോലും ജയിക്കാനായിട്ടില്ല.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ഉമേഷ് യാദവ്, നവ്ദീപ് സൈനി, ജയ്ദേവ് ഉനദ്കട്, മുഹമ്മദ് സിറാജ്, സൗരഭ് കുമാർ, കെ.എസ് ഭരത്, കുൽദീപ് യാദവ്, അഭിമന്യു ഈശ്വരൻ.
ബംഗ്ലാദേശ്: ഷാകിബ് അൽ ഹസൻ (ക്യാപ്റ്റൻ), ലിറ്റൺ ദാസ്, മുഷ്ഫിഖുർ റഹീം, മുഅ്മിനുൽ ഹഖ്, മെഹ്ദി ഹസൻ മിറാസ്, മഹ്മൂദുൽ ഹസൻ ജോയ്, അനാമുൽ ഹഖ് ബിജോയ്, ഖാലിദ് അഹമ്മദ്, ഇബാദത്ത് ഹുസൈൻ, ഷരീഫുൽ ഇസ് ലാം, തസ്കിൻ അഹമ്മദ്, തൈജുൽ ഇസ്ലാം, നജ്മുൽ ഹുസൈൻ ഷാന്റ, റെജോൽ റഹ്മാൻ രാജ, സാകിർ ഹസൻ, നൂറുൽ ഹസൻ, യാസിർ അലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.