സിഡ്നി: തുടർച്ചയായ രണ്ടാം മത്സരത്തിലും അപരാജിത അർധശതകവുമായി വിരാട് കോഹ്‍ലി മികവു കാട്ടിയപ്പോൾ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. കോഹ്‍ലി (44 പന്തിൽ പുറത്താകാതെ 62), ക്യാപ്റ്റൻ രോഹിത് ശർമ (39 പന്തിൽ 53), സൂര്യകുമാർ യാദവ് (25 പന്തിൽ പുറത്താകാതെ 51) എന്നിവരുടെ അർധശതകങ്ങളുടെ ബലത്തിൽ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 179 റൺസടിച്ചുകൂട്ടി.
12പന്തിൽ ഒമ്പതു റൺസെടുത്ത കെ.എൽ. രാഹുൽ മാത്രമാണ് തിളങ്ങാതെ പോയത്. കോഹ്‍ലി മൂന്നു ഫോറും രണ്ടു സിക്സുമുതിർത്തപ്പോൾ രോഹിത് നാലു ഫോറും മൂന്നു സിക്സുമടക്കമാണ് അർധശതകം കടന്നത്. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച സൂര്യകുമാർ ഏഴു ഫോറും ഒരു സിക്സും സഹിതമാണ് അമ്പതു കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.